Book Name in English : 213-B Hemambika Nagar Railway Colony
ഗൃഹാതുരസ്മരണകൾക്ക് ജീവൻ കൊടുത്ത് എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം. ഏഴു വയസ്സു മുതൽ ഇരുപത്തിയെട്ടു വയസ്സുവരെയുള്ള കാലയളവിൽ
എഴുത്തുകാരൻ്റെ ജീവിതത്തിൽ അരങ്ങേറിയ കുറേ സംഭവങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് കൃതിയുടെ പ്രമേയം. ഒലവക്കോട് ഹേമാംബിക റെയിൽവേ കോളനിയിലെ ബാല്യകാല ജീവിതാനുഭവങ്ങളും പിന്നീടുള്ള പഠനകാലവും വിവരിക്കുമ്പോൾ വിവിധ സവിശേഷതകളുടെ ലോകത്തിലേക്കാണ് വായനക്കാരൻ എത്തിച്ചേരുന്നത്. അഞ്ഞൂറിൽപ്പരം ക്വാർട്ടേഴ്‌സുകളിലായി അത്രതന്നെ കുടുംബങ്ങളിലായി ആയിരത്തോളം കുട്ടികൾ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ളവർ.
ഭാഷാപരമായും വേഷഭൂഷപരമായും ഭക്ഷണശീല പരമായും അനുഷ്ഠാനപരവുമായുള്ള വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലോകത്തെ അനായാസകരമായി വായിച്ചുപോകാവുന്ന രചന. അതിവിശാലമായ ഒരു ആവാസവ്യവസ്ഥയെയാണ് ഈ കൃതി മുന്നോട്ടുവെക്കുന്നത്.
Write a review on this book!. Write Your Review about 213-B ഹേമാംബിക നഗർ റെയിൽവേ കോളനി Other InformationThis book has been viewed by users 13 times