Book Name in English : Aa
അക്ഷരം അറിയാമായിരുന്നെങ്കിൽ താനൊരു നോവലെഴുതുമായിരുന്നുവെന്ന് ഒന്നാമൻ കഠിനമായി വ്യസനിച്ചു. അക്ഷരം പഠിച്ചെന്നാലും നീതികിട്ടത്തില്ലെന്ന് രാമന്‍ കണിശമായും വിശ്വസിച്ചു. ചരിത്രവും കഥകളും കെട്ടുപിണഞ്ഞ ഓർമ്മപ്പടർപ്പുകളിൽ ഒരിക്കലും പിടിതരാതെ തെന്നിമറഞ്ഞ ഒന്നാമൻ നിനവുകളിൽ മാത്രം വന്നും പോയുമിരുന്നു. രണ്ടാമനെ സ്വപ്നങ്ങൾക്ക് തൊടാനാകുമായിരുന്നില്ല. അയാൾ യാഥാർത്ഥ്യങ്ങളിൽ അലഞ്ഞു, ഭ്രമഭാവനയുടെ പുറംതോട് പൊട്ടിച്ച് പിന്നെയും പിന്നെയും ജനിച്ചു. നഗരം ഗ്രാമങ്ങളെ വിഴുങ്ങിത്തുടങ്ങുകയും ഗ്രാമങ്ങൾ പതിവിലും വളഞ്ഞുതുടങ്ങുകയും സായാഹ്നവെയിൽ തൂകിത്തുടങ്ങുകയും ചെയ്ത നേരത്താണ് ആദ്യമായും അവസാനമായും രണ്ടാമനെ കണ്ടുമുട്ടിയത്. അവർ രണ്ടു കഥകളായിരുന്നു. രണ്ടു ഗാഥകൾ!
പ്രഹേളികാസ്വഭാവമുള്ള മനുഷ്യജീവിതത്തിന്റെ ചിന്താശീലുകളെ ചിന്തേരിട്ട് ശിൽപ്പഭദ്രമാക്കുന്ന ആഖ്യാനവൈഭവം. മനുഷ്യന്റെ അധികാരാർത്തിയും അഹംബോധവും മൂലം നീതി നിഷേധിക്കപ്പെടുന്ന സമൂഹങ്ങളുടെ ജീവിതം നിറയുന്ന നോവൽ.Write a review on this book!. Write Your Review about ആ Other InformationThis book has been viewed by users 421 times