Book Name in English : Aadhikaavrithile Anaswaramooliyangal
ദണ്ഡകാരണ്യത്തിലെ ആദി ഭീകരപ്രവർത്തകയായ താടകയെ നിഗ്രഹിക്കുമ്പോൾ രാമൻ സ്ത്രീപക്ഷ, കീഴാള മനുഷ്യാവകാശ ചിന്തകളൊന്നും വച്ചുപുലർത്തിയിരുന്നില്ലെന്ന ആഖ്യാനം ചമയ്ക്കുന്നവർ ക്രമസമാധാനപാലനത്തിന് എല്ലാ കാലത്തും എല്ലായിടത്തും പുലർത്തിപ്പോരുന്ന രീതി മര്യാദകൾ മാത്രമേ രാമനും പിന്തുടർന്നുള്ളു എന്ന കാര്യം സൗകര്യപൂർവ്വം വിസ്മ രിക്കുന്നു. ഇന്ദ്രനാൽ മാനഹാനി സംഭവിച്ച അഹല്യയ്ക്ക് മോക്ഷം കൊടുത്തതും വനവാസിയായ ശബരിമാതാവിനെ അവരുടെ കുടിലിലെത്തി അനുഗ്രഹിച്ചതുമൊക്കെ രാമായണത്തിലെ സ്ത്രീ വിരുദ്ധത തിരയുന്നവർ സൗകര്യപൂർവം വിസ്മരിക്കുന്നു. കിരാ തവംശജനായ ഗുഹനെ ആലിംഗനം ചെയ്യുന്നതിൽ സങ്കോച മേതുമില്ലാത്ത രാമൻ്റെ സാമൂഹ്യസമത്വദർശനം ഉൾക്കൊള്ളു ന്നതിനു പകരം രാമായണത്തിൽ ആര്യ-ദ്രാവിഡ സംഘർഷം തിരയുന്നവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. അത്തരം ശ്രമങ്ങളെ യുക്തിഭദ്രമായി ഖണ്ഡിക്കാൻ നടത്തുന്ന വിജയകരമായ ശ്രമമാണ് ’ആദികാവ്യത്തിലെ അന ശ്വരമൂല്യങ്ങൾ’ എന്ന ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. ഇത് ഗഹനമായ ഭാരതീയ ഇതിഹാസകാവ്യങ്ങളുടെ അകം പൊരുളുകളിലേക്ക് വെളിച്ചം വീശുന്ന അക്ഷരദീപസ്തംഭം തന്നെ യാണ്.Write a review on this book!. Write Your Review about ആദികാവൃത്തിലെ അനശ്വരമൂല്യങ്ങൾ Other InformationThis book has been viewed by users 5 times