Book Name in English : Aadyaaksharangal
സിനിമാനടന്‍ നാഗേഷിനെപ്പോലുള്ള ഒരാളെ കെട്ടണമെന്നാശിച്ച് രാമങ്കുട്ടിയെ കെട്ടിയ അമ്മാളു, അമ്മാളുവിനെ പിരിഞ്ഞ് ഏതോ കരയോ മരമോ ആകാശമോ കൈകാട്ടി വിളിച്ചപ്പോള്‍ ഇറങ്ങിപ്പോയ രാമങ്കുട്ടി, ഉപയോഗം കഴിഞ്ഞതെല്ലാം വലിച്ചെറിയുന്ന കാലത്ത് പലതും മനസ്സിലാക്കാതിരിക്കലാണ് നല്ലതെന്നു തിരിച്ചറിയുന്ന ഞാന്‍, കഥയില്ലായ്മയുടെ കാലത്താണ് കഥയുണ്ടാക്കേണ്ടതെന്ന് അച്യുതന്‍ മാഷില്‍നിന്നും മനസ്സിലാക്കുന്ന വാസു,സ്വാശ്രയത്തിന്റെയും റ്റ്വന്റി റ്റ്വന്റിയുടെയും കാലത്ത് കോച്ചുകള്‍ക്കറിയാത്തതും കോച്ചുകള്‍ പറയാത്തതുമായ കളികളിക്കുവാന്‍ ആശിക്കുന്ന അശ്വിന്‍, ഒത്തുപാര്‍പ്പിന്റെ ഗന്ധത്തില്‍നിന്ന് ഓടിയകലുന്ന രേഷ്മ, ആരും പോകാത്ത വഴിയിലൂടെ പോയ വല്യമ്മാനെ അറിയുന്ന ജയകൃഷ്ണന്‍, ഭൂഖണ്ഡാന്തര യാത്ര കഴിഞ്ഞു മടങ്ങുന്ന അമ്മയെ മനസ്സിലാക്കാന്‍ കഴിയാത്ത ഗോപി, ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സിലൂടെ വീണ്ടും പാട്ടുകേള്‍ക്കുമ്പോള്‍ ചുവരിലെ ഫോട്ടോയില്‍നിന്നും ചിരിക്കുന്ന വല്യമ്മാന്‍ – കഥയില്‍നിന്നും കഥയിലേക്കു പടര്‍ന്നേറുന്ന ഒമ്പതു കഥകള്‍.Write a review on this book!. Write Your Review about ആദ്യാക്ഷരങ്ങൾ Other InformationThis book has been viewed by users 18 times