Book Name in English : Adwaith
ഈ കൃതിക്ക് സാഹിത്യകൃതികൾക്ക് കല്പിക്കപ്പെടുന്ന വ്യവസ്ഥാപിതമായ ഒരു ഘടനയില്ല. പക്ഷേ, ഇതിന്റെ ആഖ്യാനരൂപത്തിന് കൃത്യമായ ഭാഷാരൂപമുണ്ട്. ആ രൂപത്തിലൂടെ നിങ്ങൾ നിങ്ങളെ തന്നെ കാണുന്നു. വായിക്കുന്നു. അനുഭവിക്കുന്നു. മനുഷ്യന്റെ ജീവിത ത്തിന്റെ മൂന്നു ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രചനയാണിത്. അദ്വൈത്, ചുമ്മാ ഒരു പ്രണയകഥ, ഒരി ക്കൽക്കൂടി എന്ന സ്വതന്ത്രകൃതികൾ തമ്മിൽ ബന്ധി പ്പിക്കുന്ന ഒരു ഭാവ ചരട് ഇതിനുണ്ട്. മനുഷ്യന്റെ വ്യത്യ സ്തമായ ഭാവങ്ങളെ, കാലങ്ങളെ ഇത് അടയാളപ്പെടു ത്തുന്നു. തന്റെ തന്നെ ജീവിതത്തിന്റെ ആത്മകഥാംശം ഇത് വായിക്കുമ്പോൾ തോന്നാമെങ്കിലും സാങ്കല്പിക മായ ഒരു ഭാവനാലോകത്ത് അനുഭവിക്കുന്നതാണ് ഇതെല്ലാം, യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു സാങ്കല്പികകഥ.reviewed by Jacob
Date Added: Saturday 23 Mar 2024
ജയദേവവര്‍മ്മയുടെ \'ആനന്ദ്: ഒരു യാത്രികന്റെ കഥ\' എന്ന നോവൽ വായിച്ചപ്പോള്‍ മുതൽ അദ്ദേഹത്തിന്റെ അടുത്ത രചനക്കുള്ള കാത്തിരിപ്പ് തുടങ്ങിയതാണ്. രണ്ടാമത്തെ കൃതി അദ്വൈതിലൂടെയും അദ്ദേഹം ഞെട്ടിച്ചു. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തില്‍ ഉള്ള കഥകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. ആദ്യത്തേത് ഉദ്വേഗജനകമായ ഒന്നായിരുന്നു. Read More...
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Friday 16 Feb 2024
എന്റെ സുഹൃത്ത് എം. ജയദേവ് വർമ്മയുടെ രണ്ടാമത്തെ നോവാലയ അദ്വൈത് തികച്ചും വ്യത്യസ്തമായ ഒരു നോവലാണ്. ഒരു മനുഷ്യന്റെ രണ്ടു മുഖങ്ങളെ അനാവരണം ചെയ്യുന്ന ഈ നോവൽ, തന്റെ സ്വാർത്ഥതക്കു വേണ്ടി ഒരാൾക്ക് എത്രത്തോളം ഹൃദയശൂന്യൻ ആകാമെന്നു വരച്ചുകാട്ടുന്നു.തന്റെ നേട്ടത്തിന് Read More...
Rating: [5 of 5 Stars!]
Write Your Review about അദ്വൈത് Other InformationThis book has been viewed by users 483 times