Image of Book അമേരിക്കന്‍ കഥകൂട്ടം
  • Thumbnail image of Book അമേരിക്കന്‍ കഥകൂട്ടം
  • back image of അമേരിക്കന്‍ കഥകൂട്ടം

അമേരിക്കന്‍ കഥകൂട്ടം

Publisher :Green Books
ISBN : 9789391072933
Language :Malayalam
Edition : 2022
Page(s) : 464
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : American Kathakkoottam

അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് ’കഥക്കൂട്ടം’. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും.
“മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തിൽ സ്പർശിച്ച പല സംഭവപരമ്പരകളും ചിത്രീകരിക്കുന്ന കഥകളാണ് മിക്കതും. ദശകങ്ങൾക്ക് മുന്നേ അമേരിക്കയിലേക്ക് കുടിയേറിയ തങ്ങളുടെ, അമേരിക്കൻ പൗരന്മാരായ തലമുറകൾക്ക് തങ്ങളുടെ ഇടങ്ങളിൽ വേദിയൊരുക്കുന്നത് ലോകമലയാളികൾക്ക് ഒരു ചെറിയ ഉദ്യമമല്ല എന്നതുതന്നെയാണ് കാരണം.“ എഡിറ്റോറിയലിൽ നിന്നും -ഡോ. ദർശന മനയത്ത് ശശി, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ, ടെക്‌സാസ്, യു.എസ്‌.എ,
അമേരിക്കൻ കഥക്കൂട്ടം എന്ന പേരിൽ അമേരിക്കൻ പ്രവാസ ജീവീതം നയിക്കുന്ന 65 മലയാളികളുടെ 65 കഥകളുടെ സമാഹാരം. ജീവിതം പച്ചപിടിക്കാൻ കാനാൻ ദേശം തേടിയുള്ള പുറപ്പാടണല്ലോ ഓരോ പ്രവാസവും. അങ്ങനെ അവിടെ എത്തിപ്പെടുമ്പോഴും ജന്മനാടും മാതൃഭാഷയും ഇവിടത്തെ ഒരു തുണ്ട് ആകാശം പ്രവാസികൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. അമേരിക്കയിൽ എത്തപ്പെട്ട ഒരു ചെറിയ മലയാളി സമൂഹത്തിൽ ഇത്രയധികം പേർ മലയാള കഥാകൃത്തുക്കളായി ഉണ്ട് എന്നത് മാതൃഭാഷ അവരിൽ എത്രമാത്രം ആഴപ്പെട്ടുകിടക്കുന്നു എന്നതിനു തെളിവാണ്. ഇത്രയും പ്രവാസിഎഴുത്തുകാരെ മലയാളത്തിനു പരിചയപ്പെടുത്തുന്ന ബെന്നിയുടെ ശ്രമത്തിന് അഭിനന്ദങ്ങൾ. കഥക്കൂട്ടത്തിലെ എല്ലാ കഥാകൃത്തുക്കൾക്കും അവരുടെ എഴുത്തു വഴിയിൽ എല്ലാ നന്മകളും ആശംസിക്കുന്നു. സ്നേഹാദരം
-പ്രൊഫ. റോസി തമ്പി

പച്ചയായ പുല്പുറങ്ങള്‍ തേടി നാടുവിടേണ്ടി വന്ന കേരള മക്കള്‍ പുതിയ ജീവിത സാഹചര്യങ്ങളെയും അതിജീവനത്തിന്‍റെ പോരാട്ടങ്ങളെയും പുതിയ ഭാഷയെയും അതിജീവിക്കുവാന്‍ പോന്ന ചാലകശക്തിയായി കേരളവും മലയാളവും ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ ചെറുകഥാ സമാഹാരം. “കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളി“ലെന്ന മഹാകവി പാലാ നാരായണന്‍ നായരുടെ ഉള്‍ക്കാഴ്ചയേറിയ വാക്കുകള്‍ ഇവിടെയും അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കേരളമെന്ന നാമംപോലും ശാന്തശീതളമായ ശാന്തശീതളമായ അനുഭവമാണെന്നു പറയുന്നു കവി.
-വറുഗീസ് പ്ലാമ്മൂട്ടിൽ, ന്യൂ ജേഴ്സി. ജേർണലിസ്റ്റ്.


നമ്മൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രമോ, ആഢംബര ജീവിതമോ, കിട്ടുന്ന ശമ്പളമോ അല്ല ഗൃഹാതുരത്വമാണ് പല പ്രവാസികൾക്കും മുൻപോട്ട് പോകുവാനുള്ള ഇന്ധനം നൽകുന്നത്. പ്രവാസ ജീവിതത്തിന്റെ ബാലാരിഷ്ടതകളും, അതിജീവനത്തിന്റെ പോരാട്ടങ്ങളും മുൻപിൽ നിൽക്കുമ്പോളും മലയാളത്തെ അവർ മറക്കാറില്ല. അമേരിക്കൻ പ്രവാസികളിൽ അറുപത്തഞ്ച് കഥകൾ നിറഞ്ഞതാണ് “അമേരിക്കൻ കഥക്കൂട്ടം“. “അമേരിക്കൻ കഥക്കൂട്ടം“ ഒരു കഥാ സമാഹാരം മാത്രമല്ല, അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കൂടിയാണ്. മലയാള സാഹിത്യത്തിന് “ അമേരിക്കൻ കഥക്കൂട്ടം“ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്. സ്നേഹപൂർവ്വം
-ഡോ. സുരേഷ് സി. പിള്ള, അയർലൻഡ് (മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ തന്മാത്രം (FOKANA 2018 Literary Award), പാഠം ഒന്ന്, കണികം).
Write a review on this book!.
Write Your Review about അമേരിക്കന്‍ കഥകൂട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 759 times

Customers who bought this book also purchased