Book Name in English : Andharyaami
ഒട്ടേറെ ദുരൂഹതകളുറങ്ങുന്ന ഇരുളങ്കാട് എന്ന മധ്യകേരളത്തിലെ ഒരു ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നത്. ആ ദുരൂഹതകളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുമ്പോൾ മനുഷ്യവംശത്തിൻ്റെ ഭാവിയെത്തന്നെ നിർ ണയിക്കാൻ പോകുന്ന ഒരു മഹായുദ്ധത്തി ലേക്ക് കഥാപശ്ചാത്തലം മെല്ലെ പരിണ മിക്കുന്നു.
കാലാവസ്ഥാവ്യതിയാനം മൂലം ഭൂമി നേരി ടാൻ പോകുന്ന പ്രത്യാഘാതങ്ങളും, ഭൂമി ക്കപ്പുറത്ത് ഒരു കോളനി സ്ഥാപിക്കാനുള്ള മനുഷ്യരാശിയുടെ പരിശ്രമവും, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള മനുഷ്യൻ്റെ അത്യാഗ്രഹവും, ആ അത്യാഗ്രഹത്തിനെതിരെ മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു ള്ള ഒരു ന്യൂനപക്ഷത്തിൻ്റെ പ്രതീക്ഷാനിർഭരമായ ചെറുത്തുനിൽപ്പുമാണ് നോവലിന്റെ കഥാതന്തു.
ഹൈപ്പർസ്പേസും അഞ്ചാം ഡയമെൻഷനും വോംഹോളുകളുമെല്ലാമട ങ്ങിയ ആധുനിക ഭൗതികശാസ്ത്രത്തിൻ്റെ ഭൂമികയിൽ ഇതൾ വിരിയുന്ന നോവൽ, സയൻസും തത്വചിന്തയും ആത്മീയതയും തമ്മിലുള്ള അതിർ വരമ്പുകൾ നേർത്തുനേർത്തില്ലാതാകുന്നത് വായനക്കാർക്ക് അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുWrite a review on this book!. Write Your Review about അന്തര്യാമി Other InformationThis book has been viewed by users 8 times