Book Name in English : Anjathante Thakkol
“ഈ കേസ്സിന് പുതിയൊരു കോഡാണ് നാം ഉപയോഗിക്കുന്നത് “
അതിൽ ഫോർമുല എന്നുള്ളതിന് ’കീ’ (Key),
ആ ശാസ്ത്രജ്ഞന് ’അജ്ഞാതൻ’ (stranger) എന്നുമാണ് നാം നാമകരണം ചെയ്തിരിക്കുന്നത്.
അതായത് ’Key of a stranger’ എന്നായിരിക്കും ഈ കേസ്സിന്റ കോഡ്.
“മദ്ധ്യരേഖ കടന്ന് അഞ്ചു ഡിഗ്രി വടക്കോട്ടുപോയി നാല്പത്തഞ്ചു ഡിഗ്രി തേക്കുകിഴക്കായി സഞ്ചരിച്ച് ’എപ്പിക്ക് ’ ദ്വീപുകളിലെത്തും, അവിടെനിന്നായിരിക്കും ’പിക്ച്ചോറായൻ’ ദ്വീപുകളിലെക്ക് യാത്രചെയ്യേണ്ടത്.
പിന്നിടുള്ള കാര്യങ്ങൾ താങ്കളുടെ കഴിവിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകേണ്ടത്.“
ബാനർജി പുഷ്പരാജിനോട് പറഞ്ഞു.
ശ്രീ കോട്ടയം പുഷ്പനാഥിന്റെ ഇന്ന് ലഭ്യമല്ലാത്ത ഒരു പുസ്തകമാണ് ’അജ്ഞാതന്റെ താക്കോൽ’.
ലോകം മുഴുവൻ ഭസ്‌മീകരിക്കാൻ കഴിവുള്ള ഒരു കണ്ടുപിടുത്തത്തിന്റെ പുറകയാണ് ഇതിലെ കഥാപാത്രങ്ങൾ.
ഇതിന്റെ ഫോർമുല ഈ ശാസ്ത്രജ്ഞൻ ’സമോവ’ ദ്വീപിൽ രഹസ്യമായി തന്റെ സങ്കേതത്തിൽ സൂക്ഷിച്ചിരുന്നു.
എന്നാൽ യാദൃശ്ചികമായി ഒരു അപകടത്തിൽപ്പെട്ട് മൃതിയടയുന്നു.
ഇത് കണ്ടെത്താൻ പോലിസ് ചീഫ് ബാനർജി ഡിറ്റക്റ്റീവ് പുഷ്പരാജിനെയാണ് നിയോഗിക്കുന്നത്.
അദ്ദേഹത്തിന് ഈ ലക്ഷ്യപ്രാപ്തിക്ക് നേരിടേണ്ടിവന്നത് ഒരു അതികായകനെകൂടിയാണ് .
ഭൂപടം അരച്ചുകലക്കിയ ശ്രീ പുഷ്പനാഥ് നമ്മെ ലോകം നേരിൽ കാണിക്കയാണ് ഈ നോവലിലൂടെ.Write a review on this book!. Write Your Review about അഞ്ജാതന്റെ താക്കോൽ Other InformationThis book has been viewed by users 666 times