Book Name in English : Anthivelicham
പ്രണയത്തിനും ഭ്രാന്തിനുമിടയില്‍ ചിതറിപ്പോയൊരു ലോകമായിരുന്നു സുചിന്തയുടെ ജീവിതം. കൗമാരകുതൂഹലങ്ങളില്‍ ചേര്‍ത്തുവെക്കുകയും പിന്നീട് വിട്ടൊഴിഞ്ഞുപോവുകയും ചെയ്ത അതേ പ്രണയം അവളുടെ ജീവിതസായാഹ്നത്തിലേക്ക് വീണ്ടും കടന്നുവന്നത് വേദനകളും നഷ്ടങ്ങളും മാത്രം നല്‍കിയായിരുന്നു. സ്വയം എരിഞ്ഞുതീര്‍ന്നുകൊണ്ട് അവളതെല്ലാം ധീരമായി നേരിടുകയാണ്. സ്‌നേഹബന്ധങ്ങളും സാമൂഹ്യപരികല്പനകളുമെല്ലാം വിചാരണചെയ്യപ്പെടുന്ന അന്തിവെളിച്ചം മനുഷ്യജീവിതത്തിന്റെ ദുരൂഹതകളെ അഭിവ്യക്തമാക്കുന്ന ഒരു രചനയാണ്. ഒരു കാലഘട്ടത്തിന്റെ പരിവര്‍ത്തനോന്മുഖമായ സാമൂഹികസൂചനകളെയും ഇതില്‍ വായിച്ചെടുക്കാം. ബംഗാളില്‍ നിന്നും മൊഴി മാറ്റിയിരിക്കുന്നത് രാധാകൃഷ്ണൻ അയിരൂർ ആണ്.
Write a review on this book!. Write Your Review about അന്തിവെളിച്ചം Other InformationThis book has been viewed by users 2328 times