Book Name in English : Anthyakoodasayude pittennu
പ്രമേയകല്പനയിൽ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിർമ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകൾക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോൾ കഥകൾ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാൻതക്കവണ്ണമുള്ള സ്വയംപര്യാപ്തത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തിൽ സെബാസ്റ്റ്യൻ സദാ പ്രദർശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായർ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടൻ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എൻ. സന്തോഷ്കുമാറിൻെറയും പഠനങ്ങൾ.Write a review on this book!. Write Your Review about അന്ത്യകൂദാശയുടെ പിറ്റെന്നു Other InformationThis book has been viewed by users 6 times