Book Name in English : Anugrahathinte aksharavarshangal
എഡിറ്റർ: ഫാ. ജൂബി കുഴിനാപ്പുറത്ത്സർഗ്ഗവാസനകൾ ദൈവാനുഗ്രഹത്തിൻ്റെ ബഹിർസ്‌ഫുരണങ്ങ ളാണ്. അവയെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാനവ സമൂഹനിർമ്മിതിയിൽ അവയ്ക്ക് നിർണ്ണായക സ്വാധീനം ചെലു ത്താൻ കഴിയും. നവസമൂഹ സൃഷ്‌ടിയിൽ എഴുത്തിനും എഴുത്തു കാരനുമുള്ള പങ്ക് പ്രാധാന്യമർഹിക്കുന്നതാണ്. അക്ഷരം എന്ന സംസ്കൃതപദത്തിന്റെ വാച്യാർത്ഥം ക്ഷയിക്കാത്തത് എന്നാണ്. ആത്യന്തികമായി, ക്ഷയിക്കാത്തവൻ ദൈവമാണല്ലോ. അതിനാൽ അക്ഷരോപാസന ഒരു ദൈവിക പ്രവൃത്തിയാണ്.മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്മേജർ ആർച്ചുബിഷപ്പ് കാതോലിക്കോസ്Last week, I read the book, “Anugrahathinte Akshara Varshangal“ (Mal.), the life story of Fr. Thomas Kuzhinapurath. It is interesting that I read the book in one go, in about four hours.“Dr. Alexander Jacob IPSFormer DGPഫാദർ തോമസ് കുഴിനാപ്പുറത്തിൻ്റെ പൗരോഹിത്യ ജീവിതത്തി ലൂടെയും സർഗ്ഗരചനകളിലൂടെയുമുള്ള സഞ്ചാരമാണ് ’അനുഗ്രഹ ത്തിന്റെ അക്ഷര വർഷങ്ങൾ’ എന്നകൃതി. ദൈവസേവനത്തിനും ദൈവസമ്പാദനത്തിനും ദൈവജന ശുശ്രൂഷയ്ക്കുമായി പൂർണമായി സമർപ്പിക്കപ്പെട്ടതാണ് ഫാദർ തോമസിൻ്റെ ജീവിതം. മഹത്തായ ആ ഇടയ ജീവിതം പള്ളിയിലും കുർബ്ബാനയിലും മാത്രം ഒതുങ്ങി നിൽ ക്കുന്നതല്ല. ഗുരുവും വഴികാട്ടിയും പ്രബോധകനുമാണദ്ദേഹം. ഉന്നത മായ ആദർശനിഷ്ഠ, മൂല്യബോധം, ജീവകാരുണ്യം, സാമൂഹിക പ്രതിബദ്ധത എന്നിവകൊണ്ട് ഫാദർ തോമസ് കേരളത്തിന്റെ ആധ്യാത്മിക-സാമൂഹികരംഗത്ത് സ്വന്തമായൊരിടം നേടിയത് എങ്ങ നെയെന്ന് ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.പ്രൊഫ. കെ. ജയരാജൻ (സാഹിത്യനിരൂപകൻ)Write a review on this book!. Write Your Review about അനുഗ്രഹത്തിന്റെ അക്ഷരവർഷങ്ങൾ Other InformationThis book has been viewed by users 183 times