Book Name in English : Ardra Manassu
രാജ്യത്തിന് തന്നെ അത്ഭുതമായി മാറിയ, ലോകം തന്നെ ആശ്ചര്യത്തോടെ നോക്കിക്കണ്ട ജനസമ്പർക്ക പരിപാടി തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ നിശ്ചയ ദാർഢ്യത്തിനും ജനകീയതക്കും ഏറ്റവും വലിയ ഉദാഹരണം. സാധരണ ജനങ്ങ ളോടുള്ള അദ്ദേഹത്തിൻ്റെ കരുതൽ തൊട്ടടുത്ത് നിന്ന് തിരിച്ചറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മണിക്കുറുകളോളം ജനങ്ങൾക്കിടയിൽ കഴിയുന്നതിലും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലും വല്ലാത്തൊരു ആവേശം അദ്ദേഹത്തിൽ പ്രകടമായിരുന്നു. ആശ്രയിച്ചെത്തുന്നവരുടെ കണ്ണിരൊപ്പാൻ ഏതറ്റം വരെയും പോകുന്ന ഉമ്മൻ ചാണ്ടിയെയാണ് കേരളം ഹൃദയത്തിലേറ്റിയത്.
എന്നും ദുരിതമനുഭവിക്കുന്നവരുടെ സങ്കടം അകറ്റുന്നതിന് മുൻഗണന നൽകി ഉമ്മൻ ചാണ്ടിയെന്ന ഭരണകർത്താവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ആവശ്യക്കാർക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതു മുതൽ അതിദരിദ്രരെ കൈപിടിച്ചുയർത്തുന്നതിൽവരെ ശ്രദ്ധപുലർത്തി ശ്രവണ പരിമിതിയുള്ള കുട്ടി കൾക്കായി നടപ്പാക്കിയ കോക്‌ളിയർ ഇംപ്ളാൻറ് പദ്ധതി ഉമ്മൻ ചാണ്ടിയുടെ കരുതലിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്.
ഇങ്ങനെ അടിമുടി ജനകീയനായ മനുഷ്യനാണ് മറ്റാർക്കും അതിവേഗം നികത്താൻ കഴിയാത്ത തന്റെതായ സ്ഥാനം ഒഴിഞ്ഞുവെച്ച് യാത്രയായത്. ആ ഓർമ്മ പകരുന്ന കുളിർമ ഇനിയുള്ള നമ്മുടെ യാത്രയിൽ കരുത്തു പകരും.Write a review on this book!. Write Your Review about ആർദ്ര മനസ്സ് Other InformationThis book has been viewed by users 5 times