Book Name in English : Arulmozhikal
കാവിയും ദീക്ഷയും ദണ്ഡും ധരിക്കാത്ത അദ്വൈത ആചാര്യനായിരുന്നു സാധു ഗോപാലസ്വാമികൾ. കുടുംബാംഗങ്ങളോടൊപ്പം ഗൃഹസ്ഥാശ്രമിയായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്, തിരുവനന്തപുരത്തെ വിദ്യാസമ്പന്നരായ ധാരാളം ആളുകൾ ഗുരുസ്ഥാനം നൽകി ആദരിച്ചുപോന്നു. വൈകുന്നേരങ്ങളിൽ കൂടുന്ന ചെറിയ സദസ്സുകളിൽവച്ചാണ് അദ്ദേഹം അവർക്ക് ഉപദേശങ്ങൾ നൽകിയിരുന്നത്. ഈ ഉപദേശങ്ങൾ ശിഷ്യരിൽ ചിലർ നോട്ടുകളായി എഴുതി സൂക്ഷിച്ചിരുന്നു. അവയെ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചതാണ് അരുൾമൊഴികൾ. വേദാന്തകൃതികൾ വായിച്ച് സാമാന്യപരിചയം സിദ്ധിച്ചവർക്കും, അദ്വൈതവേദാന്തം അഭ്യസിക്കുന്ന സാധകന്മാർക്കും ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടും.Write a review on this book!. Write Your Review about അരുൾമൊഴികൾ Other InformationThis book has been viewed by users 3107 times