Book Name in English : Avabodham
ആയോധനകലയും മറ്റെല്ലാ കായികാഭ്യാസങ്ങളും ഉൾപ്പെടെയുള്ള ധ്യാനസ ങ്കേതങ്ങളിൽ അന്തർലീനമായിരിക്കുന്ന ഗുണവിശേഷമാണ് സംഭവിക്കുന്ന നിമി ഷത്തിൽ ഉണർന്നിരിക്കുക എന്നത്. നിശ്ചിത നിമിഷത്തിൽ, നിശ്ചിത സ്ഥലത്ത് ഉണർവോടെ സന്നിഹിതമായിരിക്കുക എന്ന ആ ഗുണത്തെയാണ് ഓഷോ അവ ബോധം എന്ന് വിളിക്കുന്നത്. അവബോധത്തിൻ്റെ ഗുണവിശേഷത്തെ കുറിച്ച് ന മ്മൾ ബോധവാന്മാരായി കഴിയുന്നതോടെ ജീവിതത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലും സ്വാധിപരാകാനുള്ള കഴിവ് നമുക്ക് സിദ്ധിക്കുന്നു.ലാവോത്സു അല്ലെങ്കിൽ ബുദ്ധനെ പോലുള്ള മഹാഗുരുക്കന്മാരെ സംബന്ധി ച്ചിടത്തോളം, മനുഷ്യരിൽ ഭൂരിപക്ഷവും സ്വപ്‌നാടനത്തിലാണ്. പ്രവൃത്തികളിൽ പൂർണമായും മുഴുകാത്തവർ നമ്മുടെ പരിതസ്ഥിതിയെ കുറിച്ച് പൂർണ ബോ ധ്യമില്ലാത്തവർ, നമ്മെ പ്രചോദിപ്പിക്കുന്നതെന്തെന്ന് തിരിച്ചറിയാത്തവർ, നമ്മൾ പറ യുന്നതിന്റെ അർത്ഥമറിയാത്തവർ. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ അഥവാ അവബോധം അല്ലെങ്കിൽ ബോധോദയം സംഭവിക്കുമ്പോൾ ഇവയെ യൊക്കെ അതിശയിക്കുന്ന നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലൂടെയും കടന്നു പോകുന്നു. ഓരോ നിമിഷത്തെയും ഓരോ ശബ്ദത്തെയും ഓരോ ചിന്തയെയും കുറിച്ചുള്ള തിരിച്ചറിവാണ് അവബോധംസ്വമാർഗം നിശ്ചയിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജീവിതത്തിന്റെ എ ല്ലാ ഭാവത്തിലും സ്വതന്ത്രമായിരിക്കുന്നതിനുമുള്ള താക്കോലാണ് അവബോധമെ ന്ന് ഓഷോ പറയുന്നു. ഏറ്റവും ശ്രദ്ധാലുവായി മനസർപ്പിച്ച് ധ്യാനാത്മകമായി, സ്നേഹത്തോടെ, കരുതലോടെ ആത്മബോധത്തോടെ എങ്ങനെ ജീവിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ഓഷോ നമുക്ക് പറഞ്ഞു തരുന്നു.Write a review on this book!. Write Your Review about അവബോധം Other InformationThis book has been viewed by users 110 times