Book Name in English : Azhal Moodiya Kanyavanangal
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ ’ഉഷ്ണരാശി’യുടെ രചയിതാവും പ്രമുഖ എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻകുമാറിന്റെ ഒരു വ്യാഴവട്ടക്കാലം നീളുന്ന സംഭവബഹുലമായ പത്രപ്രവർത്തന അനു ഭവങ്ങൾ. സത്യാന്വേഷണത്തിനും ആദർശലോകനിർമ്മിതിയ്ക്കുമായി പത്രപ്രവർത്തനമെന്ന പാത തിരഞ്ഞെടുത്ത ഒരു യുവാവിന്റെ ഇച്ഛാഭംഗത്തിന്റെ കഥ കൂടിയാണിത്. അതിസാഹസികവും വെല്ലു വിളികൾ നിറഞ്ഞതുമായ പന്ത്രണ്ട് വർഷത്തെ പത്രപ്രവർത്തന അനുഭവങ്ങൾക്കൊപ്പം ’മലയാള മനോരമ’ ദിനപ്പത്രത്തിലൂടെ അക്കാലത്ത് ജനപ്രിയമാർജ്ജിച്ച രണ്ട് വാർത്താപരമ്പരകളും പൂർണ്ണരൂപത്തിൽ. അത്യന്തം മൗലികവും സൂക്ഷ്മവും തീക്ഷ്ണവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ് ഈ അനുഭവാഖ്യാനം. ജീവിത ത്തിന്റെ അപരിമേയതയും വൈരുദ്ധ്യങ്ങളും സൗന്ദര്യവും വരച്ചുകാ ട്ടുന്ന അനുഭവചിത്രണങ്ങളാണ് ’അഴൽ മൂടിയ കന്യാവനങ്ങൾ.’Write a review on this book!. Write Your Review about അഴൽ മൂടിയ കന്യാവനങ്ങൾ Other InformationThis book has been viewed by users 10 times