Book Name in English : Bharatheeyathathvachintha Shaddarshanangal
“ഋഗ്വേദവും ഉപനിഷത്തുകളും ഭാരതീയദർശനങ്ങളും ആഴത്തിൽ അറിഞ്ഞ് അത് ലോകത്തിനു പകർന്നുനൽകിയ മഹാമനീഷിയായ മാക്‌സ് മുള്ളർ ഒരിക്കൽ പറഞ്ഞു: “മനുഷ്യചിന്ത, അതിന്റെ വരിഷ്‌ഠമാർഗ്ഗങ്ങൾ വികസിപ്പിച്ചത് ഏതു ഭൂവിഭാഗത്തിൽവച്ചായിരുന്നു എന്ന് അന്വേഷിച്ചാൽ ഞാൻ പ്രാചീനഭാരതത്തിലേക്കായിരിക്കും വിരൽചൂണ്ടുക. മനുഷ്യാസ്തിത്വത്തിന്റെ ഏറ്റവും സങ്കീർണ്ണമായ സമസ്യകളെ ഗഹനമായ അന്വേഷണത്തിന് വിധേയമാക്കിയതും, പ്ലേറ്റോയെയും കാന്റിനെയുമെല്ലാം പഠിച്ചവർക്കുപോലും ജിജ്ഞാസയുണർത്തിയതും ഭാരതീയചിന്തകരായ ഉപനിഷദ്കർത്താക്കളായിരുന്നു എന്ന് ഞാൻ പറയും.“ ഭാരതീയതത്ത്വചിന്തയുടെ അടിസ്ഥാനശിലയായി വർത്തിക്കുന്ന ഷഡ്‌ദർശനങ്ങളെ ആധികാരികമായി വിലയിരുത്തുന്ന ദാർശനികഗ്രന്ഥമാണ്. മാക്സ് മുള്ളറുടെ ’The Six Systems of Indian Philosophy.’ ഉത്തരമീമാംസ, പൂർവമീമാംസ, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നീ ആറുദർശനങ്ങൾ വിശദമായി ചർച്ചചെയ്യപ്പെടുന്ന ഈ ഗ്രന്ഥത്തിന്റെ സമഗ്രമായ മലയാള പരിഭാഷയാണ് ’ഭാരതീയതത്ത്വചിന്തഃ ഷഡ്‌ദർശനങ്ങൾ.’ ഇന്ത്യൻ തത്ത്വചിന്താസമ്പ്രദായങ്ങളുടെ സമഗ്രവിവരണമടങ്ങിയ ഈ വിശിഷ്ടഗ്രന്ഥത്തിന്റെ വിവർത്തനം നിർവ്വഹിച്ചത് സി.വി. സുധീന്ദ്ര“.Write a review on this book!. Write Your Review about ഭാരതീയ തത്ത്വചിന്ത ഷഡ്ദർശനങ്ങൾ Other InformationThis book has been viewed by users 11 times