Image of Book ഭാവവൃത്തം - വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം
  • Thumbnail image of Book ഭാവവൃത്തം - വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം
  • back image of ഭാവവൃത്തം - വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം

ഭാവവൃത്തം - വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം

ISBN : 9788195159796
Language :Malayalam
Edition : 2023
Page(s) : 504
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhavavrittam - Vedangalile Prapanchasrishti Rahasyam

ചില ചോദ്യങ്ങള്‍ക്ക് മനുഷ്യകുലത്തോളംതന്നെ പഴക്കമുണ്ട്. ഞാനും നിങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ഈ പ്രപഞ്ചം വാസ്തവത്തില്‍ എന്താണ്? അത് എങ്ങനെയാണ് ഉണ്ടായത്? എല്ലാറ്റിലുമുപരി എന്തിനുവേണ്ടിയാണ് ഉണ്ടായത്? തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമെല്ലാമടങ്ങുന്ന ധൈഷണികസമൂഹം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി സഹസ്രാബ്ദങ്ങളായി അലഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോഴൊക്കെയും മാനവരാശിയുടെ ഗ്രന്ഥപ്പുരയിലെ ആദ്യ ഗ്രന്ഥങ്ങളെന്ന് അറിയപ്പെടുന്ന വേദങ്ങളില്‍ ആ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുകയായിരുന്നു. ആറ് ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട്, ആറ് വര്‍ഷംനീണ്ട തന്റെ ഗവേഷണത്തിനൊടുവില്‍ വേദങ്ങളിലെ ആ പരമരഹസ്യങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരികയാണ് ആചാര്യശ്രീ രാജേഷ്. ചാക്രികപ്രപഞ്ചസങ്കല്പം, ഗോളീയപ്രപഞ്ചസങ്കല്പം, വേദങ്ങളിലെ പരമാണുസിദ്ധാന്തം, അറിയപ്പെടാത്ത വേദാന്തം, ഷഡ്ദര്‍ശനസമന്വയം തുടങ്ങി ഉദാത്തമായ ഒട്ടനവധി ആശയങ്ങളോടൊപ്പം, എന്തിനുവേണ്ടി ഈ പ്രപഞ്ചം ഉണ്ടായി എന്ന ആ ’ബ്രഹ്‌മാണ്ഡസംശയ’ത്തിനും ഉത്തരം കണ്ടെത്തുകയാണ് ഗ്രന്ഥകാരന്‍. വരൂ, നമുക്കൊരുമിച്ച് യാത്ര ചെയ്യാം, സത്തും അസത്തും ഇല്ലാത്ത ആ കാരണലോകത്തേക്ക്, ’ഭാവവൃത്ത’രഹസ്യങ്ങള്‍ തേടി..
Write a review on this book!.
Write Your Review about ഭാവവൃത്തം - വേദങ്ങളിലെ പ്രപഞ്ചസൃഷ്ടിരഹസ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 87 times