Book Name in English : Bheekaratha Parasparam Paaloottunna Sathrukkal
നിക്ഷ്പക്ഷത ഈ പുസ്തകത്തിന്റെ ഗുണങ്ങളില്‍പെടില്ല . ഡോ മുനീറിന് സുപരിചിതമായ നിലപാടുകളും വീക്ഷണങ്ങളുമുണ്ട് . പക്ഷം എന്തായാലും അത് യുക്തിഭദ്രമായും നീതിപൂര്‍വ്വകമായും ഗ്രന്ഥകാരന്‍ വാദിച്ചുറപ്പിക്കുന്നുമുണ്ട് . യോജിക്കാനും വിയോജിക്കാനും പല കാര്യങ്ങളുണ്ടിതില്‍ . ഏതൊരു ജനാധിപത്യസമൂഹത്തിലും അത്തരം വീക്ഷണവൈജാത്യങ്ങള്‍ അനിവാര്യവുമാണ് . നമ്മുടെ കാലത്തിന്റെ നിര്‍ണ്ണായക സമസ്യകളില്‍ - വര്‍ഗ്ഗീയത , ഹിംസ , സാമ്രാജ്യത്വം , ലിംഗപരമായ അനീതികള്‍ ആണവായുധങ്ങള്‍ , മാധ്യമ പക്ഷപാതങ്ങള്‍ , സാംസ്കാരികവിവേചനവും പാര്‍ശ്വവത്കരണങ്ങളുമെല്ലാം ഉള്‍പ്പെടുന്നതുകൊണ്ട് ഈ പുസ്തകവും അതിന്റെ രചയിതാവും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണ് . അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ശക്തിയും സായൂജ്യവും . ഷാജഹാന്‍ മാടമ്പാട്ട്
Write a review on this book!. Write Your Review about ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍ Other InformationThis book has been viewed by users 1229 times