Book Name in English : Bhoomikkumenikkumidayile Rahasyangal
ഓരോ തവണ എഴുതി നിവരുമ്പോഴും കൂടുതൽ എന്നിലേക്കു ചേർന്നുലയുന്നു മരങ്ങൾ, താഴ് ന്നമരുന്നുആകാശം പിഴുതെറിയാൻ കഴിയാവേദന, സദാ വിയർത്തു കുളിക്കുന്ന ലോകത്തെ മെല്ലെക ളുടെ ഭംഗിയാൽ മൺതുടികളാൽ സുമഗന്ധങ്ങ ളുടെ കുളിർച്ചേലുകളാൽ അമർത്തി ഉമ്മവയ്ക്കാൻ തോന്നും. കുഞ്ഞുങ്ങളാരും മരിച്ചുപോകാത്ത ഇളംവയറൊട്ടി ആഞ്ഞുനിലവിളിക്കാത്ത ചേതോ ഹാരിതകളിലേക്ക് മയങ്ങിക്കിടക്കും. മതജാതി ലിംഗസമ്പത്തസമത്വങ്ങൾ മുറുകാത്ത ഉടലുകൾ ഒന്നായ് ഉണർന്നു ചേരും: മണ്ണാകെ ഒരു സംഗീതസഭയാകും. അടുത്ത നിമിഷം ഈ ശേഷികൾ പേറാനായില്ലല്ലോ എത്രയെഴുതിയിട്ടും എന്റെ ക്ഷീണ കവിതകൾക്ക് എന്ന് വേവലാതിപ്പെടും. അതിങ്ങനെ തുടരുന്നു... അത്രമാത്രം. നീ ഊർവ്വരകാന്തിക്കറുപ്പേ, കെട്ടുപൈ, മരം, ഊരിറങ്ങുമ്പോൾ, പ്രണയമഴിയുമ്പോൾ, ഭൂമിപ്പെണ്ണ്. പെയ്യുക വർഷമേ, പ്രവാചകർ. വേനൽമഴ തുടങ്ങിയ 33 കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍ Other InformationThis book has been viewed by users 448 times