Book Name in English : Boy Father
പതിനഞ്ചു വയസ്സില്‍ പിതാവാകേണ്ടിവന്ന ദുരവസ്ഥാജീവിതമാണ് ബോയ് ഫാദര്‍ . കൗമാരസ്വപ്നങ്ങളും കൗതുകങ്ങളും കൗശിക് ഭാനുവിനെ ജീവിതത്തിന്റെ തമോഗര്‍ത്തങ്ങളിലേക്കാണ് വഴി നടത്തുന്നത് . ഒരു നിലവിളിപോലും ഭൂമിയിലേക്ക് കിനിയാതെ പിറവിക്കു മുന്‍പേ ഒടുങ്ങുന്ന ജന്മങ്ങള്‍, ബാല്യമെത്തിയവരുടെ ദീനരോദനങ്ങള്‍ , ഈലോകത്തെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍ എല്ലാം നോവലിനു പശ്ചാത്തലമൊരുക്കുന്നു. രതിയും മൃതിയും കൗമാര സ്വപ്നങ്ങളും ദുരിതപര്‍വ്വങ്ങളും സംഘര്‍ഷം വിതയ്ക്കുന്ന രചനാശൈലിയും എല്ലാം ഒത്തുചേര്‍ന്ന് ഈ നോവലിനെ വേറിട്ടുനിര്‍ത്തുന്നു . ഓരോവഴിയിലും ആശ്ചര്യവും ആകാംഷയും നിറയുന്ന രചന. മിഴിവാര്‍ന്ന ഒരു ചലച്ചിത്രം പോലെ സഹൃദയരിലേക്ക് ആഞ്ഞുവീശുന്ന നോവല്‍.
Write a review on this book!. Write Your Review about ബോയ് ഫാദര്‍ Other InformationThis book has been viewed by users 1281 times