Book Name in English : Budhamathavum Keralavum
ബൗദ്ധ-ജൈന അടയാളങ്ങൾ കേരളത്തിലെ ചരിത്രപ്രമാണങ്ങളിൽ കാണുന്നില്ല എന്ന ആശ്വാസത്തിൽ കേരളത്തിന്റെ തനത് സ്വത്വത്തെ നിർമ്മിച്ച സർവ്വസ്വവും മദ്ധ്യകാലത്ത് കുടിയേറിയ ബ്രാഹ്മണരുടെ സംഭാവനയാണെന്ന കേരളോൽപ്പത്തീകേന്ദ്രിത സിദ്ധാന്തമാണ് കഴിഞ്ഞ അരനൂറ്റാണ്ടായി നമ്മുടെ ചരിത്രബോധ്യങ്ങളെ നയിക്കുന്നത്. ഉൗരും വിലാസവുമില്ലാത്ത നാടോടിസംസ്കാരമാണ് കളമെഴുത്ത് അടക്കമുള്ള ബ്രാഹ്മണേതര ജീവിതമെന്നും അവ ചരിത്രപ്രമാണങ്ങളിൽ രേഖപ്പെടുത്തുകയില്ല എന്നുമുള്ള ധാരണ പൊതുവിടത്തിൽ ദൃഢീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ കേരളത്തിന്റെ പ്രാചീന-മദ്ധ്യകാല ചരിത്രപ്രമാണങ്ങളിലുടനീളം കളമെഴുത്തെന്ന ബ്രാഹ്മണേതര മതാനുഷ്ഠാനത്തെ രേഖപ്പെടുത്തിയിട്ടുണ്ട്, അവയ്ക്ക് ബുദ്ധമതവുമായി വലിയ ബന്ധം കാണുന്നുമുണ്ട്. ബൗദ്ധാരാധനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കളമെഴുത്ത് എന്ന മതാവിഷ്കാരത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് ഈ പഠനം. ചരിത്രപഠനങ്ങൾ പുറത്തുനി ർത്തിയ ബ്രാഹ്മണേതര സമൂഹത്തിന്റെ മതജീവിതത്തെ കേരളത്തിന്റെ മദ്ധ്യകാലചരിത്രരചനയിലേക്ക് കൂട്ടിച്ചേർക്കാനുള്ള ഒരു ശ്രമം കൂടിയാണിത്.Write a review on this book!. Write Your Review about ബുദ്ധമതവും കേരളവും Other InformationThis book has been viewed by users 41 times