Book Name in English : Chaavu Vili Thullalum Combam Natti Karakam Nira Ulsavavum
ആദിമരുടെ മരണാനന്തര ക്രിയകളിൽ ഏറെ പ്രധാനപ്പെട്ടതും പകർന്ന് നൽകാൻ ആചാര്യന്മാർ ഇല്ലാത്തതിനാൽ അന്യം നിന്ന് പോകുന്നതുമായ പ്രേതം വിളി അഥവാ ചാവ് തുള്ളൽ എന്ന പാരമ്പര്യ കർമ്മത്തെ വളരെ വ്യക്തമായി പൂർണ്ണ അംഗങ്ങളോടെ രചിച്ചിരിയ്ക്കുന്ന ഈ ഗ്രന്ഥം പാരമ്പര്യ ക്രമങ്ങൾ അന്വേഷിക്കുന്ന വർക്ക് ഒരു അനുഗ്രഹം ആയിരിക്കും. എന്നതിൽ സംശയം ഇല്ല. അതോടൊപ്പം ഉത്സവ സന്ദർഭത്തിൽ ആദിമർ നടത്താറുള്ള പുഴയിൽ നിന്നുള്ള കലശം ആവാഹനവും (കരകം എഴുന്നൊള്ളിപ്പ്) കൊടിയേറ്റും കൂടി ആകുമ്പോൾ ഈ ഗ്രന്ഥം ആകാരത്തിൽ ചെറുതാകുമ്പോളും അകക്കാമ്പിൽ വലുതാകുന്നു. ആത്മിയ ലോകത്തിനും ചരിത്രാന്വേഷികൾക്കും ഒരു അനുഗ്രഹമാണ് പൂജനീയ ബാബാജി രചിച്ച മലവാര കർമ്മ സമുച്ചയത്തിൻ്റെ നാലാം ഭാഗമായ ഈ ഗ്രന്ഥംWrite a review on this book!. Write Your Review about ചാവ് വിളി തുളളലും കമ്പം നാട്ടി കരകംനിറ ഉത്സവവും Other InformationThis book has been viewed by users 14 times