Book Name in English : Chandrayante Jaithrayathra
സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.Write a review on this book!. Write Your Review about ചന്ദ്രയാന്റെ ജൈത്രയാത്ര Other InformationThis book has been viewed by users 433 times