Image of Book ചാരം മൂടിയ കനലുകൾ
  • Thumbnail image of Book ചാരം മൂടിയ കനലുകൾ
  • back image of ചാരം മൂടിയ കനലുകൾ

ചാരം മൂടിയ കനലുകൾ

ISBN : 9789348511591
Language :Malayalam
Edition : 2025
Page(s) : 202
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Charam Moodiya Kanalukal

ഓർമ്മകൾക്ക് മരണമില്ല ദൈവ കരുണയുടെ മായാത്ത ചിത്രങ്ങളുടെ ഓർമ്മച്ചെ പ്പാണ് മീനച്ചിലാറും ഓർമ്മകളും. ഇതിൻ്റെ രണ്ടാംഭാഗമായ ’ചാരം മുടിയ കനലു കൾ’ എന്ന പുസ്‌തകത്തിലൂടെ ജോളി നിമ്മി ദമ്പതികൾ അവരുടെ ജീവിതയാത്ര തുടരുകയാണ്. ഈ പുസ്‌തകത്തിലുടനീളം സുവിശേഷം ഇവർ വെച്ചു വിളമ്പിയതി ന്റെ ഓർമ്മകൾ ചികഞ്ഞെടുക്കുന്നു. ഈ പുസ്‌തകത്തിലൂടെ ഇനിയും അനേകരെ ക്രിസ്‌തുവിന്റെ സുഹൃത്തുക്കളാക്കാൻ ഇവർക്കു കഴിയട്ടെ.
--കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ
ഹ്യൂമൻ ലൈബ്രറി എന്നൊരു സങ്കൽപ്പം താരതമ്യേന പുതിയതാണ്. പുസ്‌തക ങ്ങൾ വായിക്കുന്നതിനു പകരമായി കഠിനാനുഭവങ്ങളിലൂടെ കടന്നുപോയ മനു ഷ്യരെ ശ്രദ്ധാപൂർവ്വം കേൾക്കുക എന്നതാണ് അതിൻ്റെ രീതി. ആ അർത്ഥത്തിൽ ചാരം മൂടിയ കനലുകൾ ഹ്യൂമൻ ലൈബ്രറിയെ ആഴത്തിൽ ഓർമ്മിപ്പിക്കുന്നു. അരൂപിയുടെ ഒരു കാറ്റ് വീശുമ്പോൾ ചാരം മുടിയ കനലുകൾ ആളുകയാണ് അതിന്റെ വെട്ടത്തിൽ നമുക്ക് നമ്മുടെ ജീവിതത്തെയും ആത്മശോധന ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ പുസ്‌തകത്തിൻ്റെ സുകൃതം.
--Fr. ബോബി ജോസ് കട്ടിക്കാട്
മയ്യഴിപുഴയുടെ തീരങ്ങൾക്കുശേഷം എൻ്റെ മുമ്പിലെത്തുന്ന സമാനതയുള്ള പുസ്‌തകമാണ് ഇത്. ചാരം മുടിയ കനലുകൾ തട്ടി കുടഞ്ഞു പുറത്തെടുത്ത നിങ്ങ ൾക്ക് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ മീനച്ചിലാറും ഓർമ്മകളും രണ്ടാം ഭാഗത്തിൽ കൈനോട്ടക്കാരൻ്റെ കവടികൾ. എന്ന ലേഖനത്തിൽ ഒരു ദൈവവിശ്വാ സി ഓരോ നിമിഷവും ദൈവത്തിൽ ആശ്രയിച്ചു അവിടുത്തെ കൽപ്പനകൾ പാലിച്ച് ജീവിക്കുകയാണ്. വേണ്ടത് ഈ പുസ്‌തകത്തിലെ ശ്രദ്ധേയമായ വാക്യം.
--കെ. കുഞ്ഞുമുഹമ്മദ് മൗലവി (MA)
ഈ ദമ്പതികൾക്ക് യേശുവിലും കത്തോലിക്കാസഭയിലുമുള്ള വിശ്വാസം ഒരിക്ക ലും മറ്റുള്ളവരെ വേർതിരിക്കാനോ മറ്റു ആശയങ്ങളിലെ നന്മ ഉൾക്കൊള്ളാതിരി ക്കാനോ ഇടയായിട്ടില്ല. തങ്ങളുടെ ബോദ്ധ്യം, വിശ്വാസം എന്നിവ മറ്റുള്ളവരെ സ്നേ ഹിക്കാനും അതിലുപരി സഹായിക്കാനുമുള്ള ഒരു ജീവിതശൈലിയായി അവർ മാറ്റിയെടുത്തു. ’നിയാടാ ഈ കുഞ്ഞിൻ്റെ അച്ഛൻ’എന്നു പറഞ്ഞത് വായിച്ചപ്പോൾ കണ്ണുനീർ നിയന്ത്രിച്ചിട്ട് നിന്നില്ല.
--സ്വാമി ആത്മദാസ് യമി
ജീവസ്സുറ്റ ഒരു വായനാനുഭവമായി ഈ പുസ്‌തകം മാറുന്നു. മീനച്ചിലാറിനെപ്പോലെ ഒഴുകിയിറങ്ങുന്ന സംഭവകഥകൾ വായനക്കാരിൽ ഉളവാക്കുന്നത് സാധാരണ മനു ഷ്യരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള ജീവിതപാഠങ്ങളാണ്. മീനച്ചിലാറും ഓർമ്മകളും രണ്ടാം ഭാഗം ജീവിക്കുന്നവരുടെ സുവിശേഷമാണ്.
--ടോണി ചിറ്റിലപ്പള്ളി
Write a review on this book!.
Write Your Review about ചാരം മൂടിയ കനലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times