Book Name in English : Chembarathi
സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളിലേക്കുള്ള സര്‍ഗ്ഗസഞ്ചാരമാണ് ലതാലക്ഷ്മിയുടെ കഥകള്‍. അത് ഒരേസമയം സഞ്ചാരവും രാഷ്ട്രീയമാര്‍ഗ്ഗവുമാകുന്നു. ആത്മബലിയോളമെത്തുന്ന അനുഭവാവിഷ്‌കാരവും ആത്മബലത്തിന്റെ രാഷ്ട്രീയാവിഷ്‌കാരവും ഈ കഥകളിലുണ്ട്. ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണമുഹൂര്‍ത്തങ്ങളും സാമൂഹികബന്ധങ്ങളുടെ സംഘര്‍ഷ നിമിഷങ്ങളും ഇവയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. സ്‌ത്രൈണകാമനകളുടെ അലൗകികമണ്ഡലവും മനുഷ്യജീവിതത്തിന്റെ ലൗകികാസക്തികളും ഇടകലരുന്ന കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ചെമ്പരത്തി Other InformationThis book has been viewed by users 2424 times