Book Name in English : Cheruthalla Cherudhanyangal
ജീവിതശൈലീ രോഗങ്ങൾ ഈ വർത്തമാനകാലത്ത് പ്രധാന ആരോഗ്യ ഭീഷണിയായി മാറിയിരിക്കുന്നു. ഉപഭോഗാസക്തമായ ഭക്ഷണശീലങ്ങൾ ഉയർത്തുന്ന അനാരോഗ്യത്തിൻ്റെ ഭീഷണി ഇന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ആരോഗ്യദായകമായ ഒരു ഭക്ഷണ സംസ്ക്‌കാരം അനുവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത ആണ്. ഈ അവസ്ഥയിൽ ബദൽ ഭക്ഷണ പദാർഥങ്ങൾക്ക് കാലികപ്രസക്തി ഉണ്ട്. ഒരു തലമുറ മുൻപ് വരെ മുഖ്യാഹാരം, ഔഷധഭക്ഷണം, അനുഷ്‌ഠാന ഭക്ഷണം എന്നിങ്ങനെ പല രീതിയിൽ ഉപയോഗിച്ചു വന്നിരുന്ന ചെറുധാന്യങ്ങളുടെ ഉപയോഗം ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. പോഷകസമ്പുഷ്ടമായ ഒരു ബദൽ ആഹാര പദാർത്ഥം എന്ന രീതിയിൽ ചെറുധാന്യങ്ങളുടെ ഉപയോഗം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ’ചെറുത് ചേതോഹരം മാത്രമല്ല ശ്രേഷ്ഠവുമാണ്’ എന്ന സന്ദേശം ഈ കുഞ്ഞൻ ധാന്യങ്ങൾ നൽകുന്നു. ചാമ, മുത്താറി, കമ്പ്, തിന തുടങ്ങിയ ചെറുധാന്യങ്ങൾ ഉറപ്പുവരുത്തുന്ന ഭക്ഷണവൈവിധ്യം, സൂക്ഷ്മപോഷകങ്ങൾ, രുചിക്കൂട്ടുകൾ തുടങ്ങിയവ പരിചയപ്പെടുത്തുകയാണ്: ’ചെറുതല്ല ചെറുധാന്യങ്ങൾ.’Write a review on this book!. Write Your Review about ചെറുതല്ല ചെറുധാന്യങ്ങൾ Other InformationThis book has been viewed by users 377 times