Book Name in English : Chethumbalukal
ചെതുമ്പലുകൾ
നിരവധി അർത്ഥതലങ്ങളുള്ള ശീർഷകം പോലെ അനവധി സൂചനകൾ നൽകുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിൻ്റെ മാരകമായ മൂർച്ചയിൽ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിൻ്റെ പീഢനമുറികളിൽ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങൾ) കുരുങ്ങിയ സ്ത്രീകളുടെ കഥകൾ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്. -അനിലേഷ് അനുരാഗ് ആത്മാഭിമാനം നഷ്ടപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് മരണം തേടി പോകുന്ന അമ്മമാരെ കൊലപാതകികളെന്ന് വിശേഷപ്പിക്കുന്നത് മുതൽ അച്ഛനാൽ പോലും പീഡിപ്പിക്കപ്പെടുമെന്ന ഭീതിയാൽ കഴിയുന്ന പെൺകുട്ടികൾ, ജീവിച്ചിരിക്കുന്നതിന് തേടുന്ന, നവ ലോകത്തിന്റെ പുതിയ വഴികൾ വരെയുള്ള, ചിന്തിപ്പിക്കുന്ന ഒൻപത് കഥകളുടെ ഈ പുസ്തകം ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്തുകയില്ല. -പ്രശാന്ത്. എസ്. ആർ.Write a review on this book!. Write Your Review about ചെതുമ്പലുകൾ Other InformationThis book has been viewed by users 1502 times