Book Name in English : Chiriyil Pothinja Novarivukal
അടുത്ത പരിപാടി എന്താണെന്നറിയാനുള്ള വെമ്പൽ വായനക്കാരനിൽ അനുനിമിഷം വളർത്തുന്ന രീതിയി ലാണ് കഥാഖ്യാനം. കഥ അവസാനിക്കുമ്പോഴാവട്ടെ മനുഷ്യമനസ്സുക ളുടെ അജ്ഞാത തലങ്ങളുടെ ദിങ് മാത്രദർശനം ലഭിച്ചതിന്റെ സാഫല്യം അനുഭുതമാകയും ചെയ്യുന്നു. ആനന്ദ് കുമാർ കഥാരചനയിലും അതുല്യനാണെന്ന് ഈ സമാഹാരം വിളംബരം ചെയ്യുന്നു.
തുടച്ചെടുത്ത ആകാശമാണ് ഡോ. ആനന്ദ് കുമാറിൻ്റെ കഥകൾ. ഒരു കൃഷ്‌ണമണി പ്രതലമായി അവയങ്ങനെ മനസ്സിനു മുന്നിൽ വിരാജിച്ചു നിൽക്കുന്നു. നിർമ്മലവും സുന്ദരവു മായ സംവേദനം. കഥാംശത്തിന്റെ ചാരുത വായനയിലേക്ക് നിർവിഘ്‌നം സന്നിവേശിക്കുന്ന ആഖ്യാനശൈലി. ഓരോ വാക്കുകൾക്കും ചിന്തകൾക്കും ആദരവോടെ കൃത്യമായ ഇരി പ്പിടം നൽകി കഥാകാരൻ കഥ പറയുമ്പോൾ, അശേഷം കെട്ടുകാഴ്ച്‌ചയില്ലാതെ കഥയും കഥാപാത്രങ്ങളും നമ്മൾ തന്നെയാണെന്ന തിരിച്ചറിവിന്റെ പ്രകാശം നമുക്കുള്ളിൽ പ്രസരിക്കുന്നു.
അവതാരിക
നറുതേനിൽ ചാലിച്ച ഔഷധങ്ങൾ
ഇത് വളരെ പഴയകാലംതൊട്ടേ ഭിഷഗ്വരന്മാരുടെ ഒരു അടവാണ്: കൈപ്പേറിയ മരുന്നുകളുടെ കുറിപ്പടി അവസാനിക്കുന്നത് തേനിൽ ചാലിച്ച് കഴിക്കുക എന്നാവും. കയ്പ്പിന് ശമന മുണ്ടാക്കുക എന്നത് മാത്രമാണ് ഇതി ഒന്റെ ന്യായം എന്നായിരുന്നു എന്റെ ആദ്യത്തെ വിചാരം.....Write a review on this book!. Write Your Review about ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ Other InformationThis book has been viewed by users 8 times