Book Name in English : Chitrashalabhathin Oru Aakaasham
പുതുമയുള്ള പുതിയകാലഘട്ടത്തിന്റെ കഥകൾ. ഒപ്പം, പരമ്പരാഗത രീതിയിലെഴുതപ്പെട്ട ഹ്യദ്യമായ കഥകളും സയൻസ് ഫിക്ഷൻ എന്ന വിഭാഗത്തിൽപ്പെടുന്ന മൂന്ന് കഥകളുമുണ്ട്. ഗഹനമായ ശാസ്ത്രീയസത്യങ്ങൾ ഇവയിലൂടെ നർമ്മസുന്ദരമായി പ്രതിപാദിക്കപ്പെടുന്നു. ഒരു ടെക്നോക്രാറ്റ് തൻ്റെ റൊബോട്ടിനെ പ്രേമിച്ചു കെട്ടുന്നതാണ് ഒരു കഥ മനുഷ്യനും യന്ത്രവും തമ്മിലുള്ള അകല കുറഞ്ഞുവരുന്നു എന്ന് ചില കഥകൾ വായിക്കുമ്പോൾ നാം അമ്പരപ്പോടെ തിരിച്ചറിയുന്നു. മറ്റൊരു കഥയിൽ ഒരു യന്ത്രത്തിന്റെ പിഴവി ഒരു കുടുംബത്തെ ശിഥിലമാക്കുകയും പിന്നീട് അതിന്റെ്റെ കാര്യക്ഷമത അതേ കുടുംബത്തെ പുരോഗതിയിലെത്തിക്കുകയും ചെയ്യുന്നു. സ്നേഹം എന്ന വികാരത്തിൽ അധിഷ്ഠിതമാണ് ഇതിലെ കഥകൾ. തിരിച്ച് സ്നേഹംപോലും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവരാണ്. ഈ കഥകളിൽ നിറഞ്ഞുനില്ക്കുന്നത്. ഹൃദയദ്രവീകരണ ശക്തിയുള്ള 21 കഥകളുടെ വേറിട്ട സമാഹാരം.Write a review on this book!. Write Your Review about ചിത്രശലഭത്തിന് ഒരാകാശം Other InformationThis book has been viewed by users 3 times