Book Image
  • Collections of Thakazhi
  • back image of Collections of Thakazhi
  • inner page image of Collections of Thakazhi

Collections of Thakazhi

തകഴി

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ  1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു.ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം.  പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. 


Following are the 16 items in this package
Printed Book

Rs 1,960.00
Rs 1,764.00

1)  അഞ്ചുപെണ്ണുങ്ങള്‍ by തകഴി

Rs 80.00
ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളായി പിരിയുന്നതുപോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി വരച്ചുകട്ടുന്നത്.
അഞ്ചുപെണ്ണുങ്ങള്‍

2)  അഴിയാക്കുരുക്ക് by തകഴി

Rs 90.00
യക്ഷിക്കഥകളിലെ ലോകം. പച്ചിലച്ചാര്‍ത്തിനിടയിലൂടെ ചെല്ലുമ്പോള്‍ വിവിധ നിറങ്ങളുടെ ഭംഗികലര്‍ന്ന ഒരു ലോകത്തേക്കു കടക്കുന്നു. അനുഭൂതികളുടെ നിറച്ചാര്‍ത്തിലും അനുരാഗത്തിന്റെ സുഗന്ധപൂരത്തിലും ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അഴിയാക്കുരുക്കുകള്‍. കഥയുടെ കാരണവരുടെ ഒരപൂര്‍വ്വ സൃഷ്ടി.
അഴിയാക്കുരുക്ക്

3)  തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍ by തകഴി

Rs 450.00
Rs 405.00
മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളില്‍ ആഴത്തില്‍ സ്പര്‍ശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം.
തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍

4)  നുരയും പതയും by തകഴി

Rs 175.00
Rs 166.00
ഉണ്ണൂലി വഴിപിഴച്ചവളായിരുന്നു.
വിശപ്പുകാളുന്ന വയറാണവളെ വഴിതെറ്റിച്ചത്.
മുതലാളിയുടെ വെപ്പാട്ടിയായ വെട്ടുവേനി
ഉണ്ണൂലിയമ്മയ്ക്കുണ്ടായിരുന്നു ചില സ്വപ്‌നങ്ങള്‍.
ചില നേരുകള്‍. ചില നിഷ്ഠകള്‍...
ജീവിതം അവള്ക്ക്ക കൈവിട്ടുപോയോ?
നുരഞ്ഞുപതയുന്ന ജീവിതം കൈമോശംവന്ന
ഒരു സാധുസ്ത്രീയുടെ ജീവിതകഥ
ഹൃദ്യതയോടെ അവതരിപ്പിക്കുകയാണ് തകഴി.
നുരയും പതയും

5)  തെണ്ടിവര്‍ഗ്ഗം by തകഴി

Rs 65.00
സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ ജീവിതം ആഘോഷിക്കുന്നവര്‍ കാണാതെപോകുന്ന ചില കാഴ്ചകളുണ്ട്.കണ്ടാലും കണ്ടില്ലെന്ന് നടിക്കും കാര്‍ക്കിച്ച് തുപ്പും. അങ്ങനെയുള്ള ഒരു സമൂഹമാണ് തെണ്ടിവര്‍ഗ്ഗം അവരും മനുഷ്യരാണ് അവര്‍ക്കും വികാര വിചാരങ്ങളുണ്ട്. മോഹങ്ങളും ഉണ്ട്. സാഹിത്യത്തിന് ചേരാത്ത വിഷയമാണോ അവരുടെ കഥകള്‍.അല്ലെന്ന് തെളിയിച്ചുകൊണ്ട് അധഃസ്ഥിതരുടെ കഥാകാരനാണ് താനെന്ന് ഒരിക്കല്‍കൂടി വിളിച്ചുപറയുകയാണ് തകഴി ; തെണ്ടിവര്‍ഗ്ഗം എന്ന ഈ ചെറു നോവലിലൂടെ.
തെണ്ടിവര്‍ഗ്ഗം

6)  പതിതപങ്കജം by തകഴി

Rs 55.00
ജീവിതത്തിന്റെ സങ്കീര്‍ണ ങ്ങളായ യാത്രകള്‍ക്കി ടയില്‍ തമ്മില്ത്തമമ്മില്‍ ബന്ധപ്പെടുന്ന ഹൃദയങ്ങള്‍ പാപവും പുണ്യവുമൊന്നും നോക്കാറില്ല. പച്ചജീവിതത്തിന്റെ മുഖം അനാവരണം ചെയ്യുകയാണ് തകഴി തന്റെ ആദ്യകാല നോവലില്‍. അവ്യക്തങ്ങളായ ഹൃദയവികാരങ്ങള്‍ക്ക് സ്ഫുടരൂപംനല്കിഴ മനോമോഹനമാക്കിയ ഈ നോവലിന്റെ നിരവധി പതിപ്പുകള്‍ ആസ്വാദകലോകം സഹര്ഷംന സ്വീകരിച്ചിട്ടുണ്ട്.
പതിതപങ്കജം

7)  അവന്റെ സ്മരണകള്‍ by തകഴി

Rs 80.00
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.
അവന്റെ സ്മരണകള്‍

8)  അകത്തളം by തകഴി

Rs 170.00
ജീവിതത്തിന്റെ പുറത്തളങ്ങളില്‍നിന്നും തുലോം വ്യത്യസ്തമാണ് അകത്തളങ്ങള്‍! പുറമേയ്ക്ക് ശാന്തവും സുന്ദരുമായി തോന്നുന്ന ദാമ്പത്യ ബന്ധങ്ങളുടെ ഉള്ളിലേക്കിറങ്ങി നോക്കുമ്പോള്‍ വലിയ കാറ്റും കോളും അരങ്ങുതകര്‍ക്കുന്നത് കാണാന്‍ കഴിഞ്ഞേക്കും. വിവാഹിതിരായ ഓരോ സ്ത്രീയും പുരുഷനും ഉത്തമദാമ്പത്യജീവിതം ആസ്വദിക്കുന്നുണ്ടോ? അതത്ര ലളിതവും സ്വാഭാവികവുമാണോ? എന്തൊക്കെ മൂലകങ്ങള്‍, ഏതേത് അളവില്‍ യോജിക്കുമ്പോഴാണ് ദൃഢവും സ്‌നേഹനിര്‍ഭരവുമായ ഒരു കുടുംബം ഉരുത്തിരിയുന്നത്? സുശീലയുടെയും കൃഷ്ണന്റേയും ദാമ്പത്യജീവിതത്തിന്റെ അകത്തളത്തിലേക്ക് കടന്നുനിന്നുകൊണ്ട് ജീവിതത്തിന്റെ ഊടും പാവും പരിശോധിക്കുന്ന അതിസുന്ദരമായ കൃതിയാണ് തകഴിയുടെ അകത്തളം എന്ന ഈ നോവല്‍.
അകത്തളം

9)  കോടിപ്പോയ മുഖങ്ങള്‍ by തകഴി

Rs 135.00
’’അരുവിയുടെ തീരത്തുകൂടി, അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരാള്‍ നടന്നു പോകുന്നു. അത് മുകുന്ദനായിരുന്നു. ഇരുവശവും വളരുന്ന കാട്. കഞ്ചാവിന്റെ പൂക്കള്‍ പറിച്ചു തിന്നുകൊണ്ട് അയാള്‍ നടന്നു പോകുകയാണ്...’’ കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതത്തിന്റെ ഉപ്പുപാടങ്ങളില്‍നിന്നും ഏറെ വൈരുദ്ധ്യം നിറഞ്ഞ കുറെ മനുഷ്യമുഖങ്ങളെ കണ്ടെടുക്കുകയാണ് തകഴി. കുട്ടനാടിന്റെ കഥാകാരനില്‍നിന്നും പതിവ് പശ്ചാത്തലങ്ങളില്‍നിന്നു കഥാപാത്രങ്ങളില്‍നിന്നുമകന്ന് വേറിട്ട ഒരു കഥായാത്രയാണ് തകഴിയുടെ ശ്രദ്ധേയമായ ഈ നോവല്‍.
കോടിപ്പോയ മുഖങ്ങള്‍

10)  തലയോട് by തകഴി

Rs 45.00
ഭിത്തിയില്‍ വാതിലിനുമുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു.
ആ യുവതി ആ കാഴ്ചകണ്ട് നടുങ്ങിപ്പോയി. എന്തൊരു ഭയങ്കരമായ കാഴ്ച!
അതെ, അത്യധികം ഭയാനകവും ഹൃദയഭേദിതവുമായ ചില കാഴ്ചകളാണ് തകഴി നമ്മെ കാട്ടിത്തരുന്നത്.
നിരപരാധികളായ അനേകം തൊഴിലാളികള്‍ ചുട്ടെരിക്കപ്പെട്ട പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് കൃതഹസ്തനായ തകഴി തലയോട് എന്ന ഈ ചെറുനോവലില്‍.
തലയോട്

11)  പരമാര്‍ത്ഥങ്ങള്‍ by തകഴി

Rs 100.00
അവന്‍ വണക്കമുള്ളവനായിരുന്നു. അതു ധിക്കാരമാണത്രേ...അതല്ലത്രേ വിനയും. അവന്‍ സ്‌നേഹിക്കാന്‍ ശ്രമിച്ചു. അങ്ങനെയല്ലത്രേ സ്‌നേഹം. സ്‌നേഹം, വിനയം, വിശ്വസ്തത, ദ്വേഷ്യം, ഇവയെക്കുറിച്ച് തെറ്റായ സങ്കല്‍പ്പങ്ങളാണ് അവനുണ്ടായിരുന്നത്. അവന്റെ സ്വന്തമായ വിശ്വാസങ്ങളെല്ലാം പിശകിപ്പോയി. ലോകത്തിന്റെ വിശ്വാസങ്ങളൊന്നും അതല്ലത്രേ...പിന്നെ എന്താണ്?...ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ എല്ലാം നേരെയാകും. അവന്റെ അച്ഛനാരാണ്? ജീവിതത്തിന്റെ ചില പരമാര്‍ത്ഥങ്ങള്‍ തുറക്കുന്നു, തകഴി.
പരമാര്‍ത്ഥങ്ങള്‍

12)  ചുക്ക് by തകഴി

Rs 140.00
Rs 126.00
തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയില്‍ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യര്‍. മോഹങ്ങളും മോഹഭംഗങ്ങളും അവര്‍ക്കുമുണ്ട്. കച്ചവടത്തില്‍നിന്ന് ലക്ഷക്കണക്കിനു സമ്പാദിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ വിഷാദങ്ങള്‍ നഷ്ടക്കച്ചവടങ്ങളായി മാറുന്നു....എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി.
ചുക്ക്

13)  അനുഭവങ്ങള്‍ പാളിച്ചകള്‍ by തകഴി

Rs 250.00
Rs 225.00
ഇല്ലായ്മകളും വല്ലായ്മകളും മാത്രം നിറഞ്ഞ കുറെ ശപ്തജീവിതങ്ങള്‍. പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വര്‍ഗ്ഗം. തൊഴിലാളിവര്‍ഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ്. ദുരന്തങ്ങളുടെ കൊടുങ്കാറ്റ് അവരുടെയൊക്കെ ജീവിതത്തിനുമേല്‍ വീശിയടിച്ച് സര്‍വ്വതും തകര്‍ത്തു. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശക്തമായ കൃതി.
അനുഭവങ്ങള്‍ പാളിച്ചകള്‍

14)  ഔസേപ്പിന്റെ മക്കള്‍ by തകഴി

Rs 195.00
Rs 175.00
നാല്പതു വര്‍ഷമായി തലമുറയില്‍നിന്ന് തലമുറയിലേക്ക് മീന്‍ വിറ്റുകഴിഞ്ഞ ഔസേപ്പു മാപ്പിള. തോടിന്റെ വക്കത്തുള്ള വീട്ടുകാരികള്‍ അയാളുടെ വരവിനുവേണ്ടി എന്നും കാത്തുനിന്നു. ഒരിക്കല്‍ ആ പതിവുതെറ്റി. അതോടെ ഔസേപ്പിന്റെ മനസ്സും ശരീരവും തളര്‍ന്നു. പിന്നെ, ഔസേപ്പിന്റെ മക്കള്‍...
ഔസേപ്പിന്റെ മക്കള്‍

15)  പേരില്ലാക്കഥ by തകഴി

Rs 165.00
Rs 155.00
ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത മാത്രമല്ല, രാഷ്ടീയപ്രവര്‍ത്തനത്തിന്റെ കയ്യൂക്കും ഇഴയടുപ്പത്തോടെ നെയ്തെടുത്ത നോവലാണ് പേരില്ലാക്കഥ. ജീവിതത്തിന്റെ അടിത്തട്ടിലുള്ളവരുടെ സങ്കടങ്ങളും, പ്രത്യാശകളും, മോഹങ്ങളും, മോഹഭംഗങ്ങളും തകഴിയുടെ തൂലികയില്‍ നിന്നാവുമ്പോള്‍ അതിന്ന് പ്രത്യേകമായൊരു മാനം കൈവരുന്നു. വളച്ചുകെട്ടില്ലാതെ വിഷയം അവതരിപ്പിക്കുന്നതില്‍ വിരുതു കാണിക്കാറുള്ള തകഴിയുടെ രചനാശൈലി ഈ നോവലിനെയും തഴുകിത്തലോടിയിട്ടുണ്ട്.
പേരില്ലാക്കഥ

16)  കുറെ മനുഷ്യരുടെ കഥ by തകഴി

Rs 130.00
Rs 122.00
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്‌നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തില്‍ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറെ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നു ചെല്ലുകയാണ് ഈ കൃതി.
കുറെ മനുഷ്യരുടെ കഥ
Write a review on this book!.
Write Your Review about Collections of Thakazhi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4850 times

Customers who bought this book also purchased