Book Name in English : D. Pankajashakurup
മനുഷ്യരാശിയെയും നൂറ്റാണ്ടുകളായി പാലിച്ചുപോരുന്ന സംസ്കാരങ്ങളേയും ജീവിതരീതികളെയുമെല്ലാം നിമിഷനേരം കൊണ്ട് തകർക്കുന്ന മാരകായുധങ്ങൾ കച്ചവടം ചെയ്ത് സമ്പന്നരാകുന്ന രാഷ്ട്രങ്ങളും, മാരകവിഷം ചീറ്റുന്ന ചിന്തകൾ മനുഷ്യരാശിയിൽ അടിച്ചേൽപ്പിക്കുന്ന കപടബുദ്ധിജീവികളും ചിന്തകരും സൃഷ്ടിക്കുന്ന പ്രശനങ്ങൾക്ക് ശാശ്വത പരിഹാരമായി അയൽക്കൂട്ട പ്രസ്ഥാനങ്ങളിലൂടെ പരസ്‌പരാനന്ദജീവിതത്തിന് വഴികാട്ടിയ ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജീവചരിത്രം. ഒരു കുട്ടനാടൻ ഗ്രാമത്തിൽ ജനിച്ച് ഗാന്ധിജിയുടേയും വിനോബജിയുടേയും ജീവിതശൈലി പാലിച്ച് നമുക്കിടയിൽ ജീവിച്ചിരുന്ന ഒരു സാധാരണ മനുഷ്യൻ്റെ ജീവിതത്തിലേക്കൊരു തിരനോട്ടം. ഭൂമിയിലെ സകല വിഭവങ്ങളും മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച മഹാമനീഷിയുടെ ജീവിതകഥ. പി. പ്രേമകുമാർ അമ്പലപ്പുഴയുടെ രചന.കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിൻ്റെ പ്രൗഢവും യഥാതഥവുമായ അവതാരിക.Write a review on this book!. Write Your Review about ഡി. പങ്കജാക്ഷക്കുറുപ്പ് Other InformationThis book has been viewed by users 4 times