Book Name in English : Daivavumayulla Sambhashanangal
കബീർ തെളിമലയാളത്തിലെഴുതി സച്ചിദാനന്ദനെ ഏൽപ്പിച്ചതു പോലെ. ഉചിതം, സാരസാന്ദ്രം, ആത്മഹരം.
– കെ ജി ശങ്കരപ്പിള്ള
പാണ്ഡിത്യത്തെക്കാൾ അനുഭവത്തിന് പ്രാധാന്യം നല്കി, സംസ്കൃതത്തിനു പകരം നാട്ടുഭാഷയിൽ രചന നടത്തിയ, ഇന്ത്യയുടെ എക്കാലത്തെയും ജനപ്രിയകവി കബീറിന്റെ രചനകളുടെ പരിഭാഷ. വാമൊഴിയിൽ തലമുറകളായി നിലനിന്നു പോന്നിരുന്ന ഈ കവിതകൾ കൂർത്തുമൂർത്ത നർമംകൊണ്ട് ബ്രാഹ്മണരെയും വേദാധികാരത്തെയും ചോദ്യംചെയ്യുകയും വർണ-ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്തു. ഉപനിഷത്തുകളിൽ നിന്നും അദ്വൈതചിന്തകളിൽനിന്നും സൂഫിസത്തിൽനിന്നുമെല്ലാം കവിതയ്ക്കുള്ള ഊർജമുൾക്കൊണ്ട് കബീർ ആചാരനിഷ്ഠവും പൗരോഹിത്യാധിഷ്ഠിതവുമായ മതത്തെ തിരസ്കരിച്ച് ഒരു ബദൽ ജനകീയ-ആത്മീയത പ്രചരിപ്പിച്ചു. പലതായി വർഗീകരിക്കപ്പെട്ടുകിടക്കുന്ന കബീർരചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ കവിതകളിലൂടെ വിശാലമായ കബീർപ്രപഞ്ചത്തിലേക്കും കബീർ അനുഭവത്തിലേക്കും പ്രവേശിക്കാം.
സച്ചിദാനന്ദൻ പരിഭാഷപ്പെടുത്തിയ കബീർ കവിതകളുടെ സമാഹാരംWrite a review on this book!. Write Your Review about ദൈവവുമായുള്ള സംഭാഷണങ്ങൾ Other InformationThis book has been viewed by users 933 times