Book Name in English : Dephnekku Oru Ruchikkoottu
ഇസ്താംബുളിൽ ജീവിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്.
ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരൻ ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതാണെന്നു കരുതുന്നു. അമേരിക്കയിൽനിന്നുമെത്തുന്ന ഡാ എന്ന സുന്ദരിയായ ചെറുപ്പക്കാരി, ഫെനീസിൻ്റെ മനസ്സിൽ പഴയ പ്രണയകാലത്തെ ഓർമ്മകളുണർത്തുന്നു.
വംശഹത്യ തകർത്ത തീക്ഷ്‌ണാനുരാഗത്തിന്റെ ഓർമ്മകൾ വേട്ടയാടപ്പെടുമ്പോഴും സ്വകാമനകളെ സാക്ഷാത്കരിക്കാനുള്ള ഫെനീസിൻ്റെ തത്രപ്പാടുകളുടെ വിവരണം കൗതുകകരമാണ്.
ഒരു റം സമുദായക്കാരിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന കോസ്‌മാസ് എന്ന മിടുക്കനായ പാസ്ട്രി ഷെഫ് ഡായിൽ അനുരക്തനാകുന്നു. വർത്തമാനകാല സാമൂഹിക പരിസ്ഥിതിയിൽ ഇസ്താംബുളിൽ ജീവിക്കുന്ന റം സമുദായക്കാരുടെ സാഹചര്യങ്ങളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും
ഹാസ്യരസപ്രധാനമായ രചനാശൈലിയിൽ അവതരിപ്പിക്കുന്ന ഈ നോവൽ, നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
ഡബ്ലിൻ ലിറ്റററി അവാർഡിനും റൺസിമാൻ അവാർഡിനും ലിസ്റ്റ് ചെയ്യപ്പെട്ട കൃതി.Write a review on this book!. Write Your Review about ഡാഫ്നെയ്ക്ക് ഒരു രുചിക്കൂട്ട് Other InformationThis book has been viewed by users 4 times