Book Name in English : Deshiya Prasthana Prabhavam Kavithraya Kavithayil
ഇന്ത്യയിലെ ദേശീയതയെ വളർത്തിയെടുത്ത ദേശീയ പ്രസ്ഥാനം ഭാരത ത്തിലുടനീളമുള്ള ജനങ്ങളെ ഏകോപിപ്പിക്കുകയും ബ്രിട്ടീഷ് ഭരണ ത്തിൽ നിന്നും മോചനം നേടുവാൻ പ്രാപ്‌തരാക്കുകയും ചെയ്തു.കേരളത്തിൽ കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വര അയ്യർ, വള്ള ത്തോൾ നാരായണ മേനോൻ എന്നീ മഹാകവികൾ ദേശീയ പ്രസ്ഥാന സന്ദേശങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിന് സർവ്വാത്മനാ ശ്രമിച്ചവരാണ്. ഈകവികളെഴുതിയ വരികൾ സ്വാതന്ത്യസമര കാലത്ത് മലയാളികളുടെ ചുണ്ടിൽ തങ്ങി നിന്നിരുന്നുമലയാളകവിതയിൽ പുതിയ ഭാവുകത്വങ്ങൾ സൃഷ്ടിച്ച് ഈ കവികൾ മല യാളികൾക്ക് പുതിയ മൂല്യബോധങ്ങൾ പകരുകയും ചെയ്‌തു. ഇന്ത്യയി ലുടനീളം ജനങ്ങളിൽ പുതിയ ആശയാദർശങ്ങൾ സൃഷ്ടിച്ച ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് കവിത്രയകവിതയ്ക്കു സാദ്ധ്യമായി സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം ജനമനസ്സുകളിൽ വളർത്തിയെടുത്തതോടൊപ്പം സ്ത്രീസ്വാതന്ത്ര്യം. മനു ഷ്യമഹത്വബോധം, സമത്വദർശനം, സാർവദേശീയത തുടങ്ങിയ നൂതനാ ശയങ്ങളുടെ ബീജാവാപം നടത്തുവാനും ഈ കവികൾക്കു കഴിഞ്ഞിട്ടു ണ്ടെന്ന് ഡോ. ജോസ് പാറക്കടവിൽ ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു.ദേശീയ പ്രസ്ഥാനം ഈ കാര്യത്തിൽ എങ്ങനെയെല്ലാം കവിത്രയത്തെ സ്വാധീനിച്ചു എന്ന് അന്വേഷിക്കുന്ന ഈ ഗ്രന്ഥം പ്രിയദർശിനി പബ്ലിക്കേ ഷനിലൂടെ പുറത്തുവരുന്നതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.Write a review on this book!. Write Your Review about ദേശീയ പ്രസ്ഥാന പ്രഭാവം കവിത്രയ കവിതയിൽ Other InformationThis book has been viewed by users 8 times