Book Name in English : Dhyanangal
ചരിത്രത്തിലെ, ഒരുപക്ഷേ, ഏറ്റവും മനോഹരനായ വ്യക്തി. മനുഷ്യനിലെ ഉന്നതമായ നന്മയും സ്ഥിരോത്സാഹവും ഒരിക്കൽ മനുഷ്യകുലം എങ്ങനെ നിലനിർത്തിയിരുന്നുവെന്നും, അത് തുടർന്നും നിലനിർത്തുക സാദ്ധ്യമാണെന്നും, സ്വതേ ദുർബ്ബലവും എളുപ്പത്തിൽ നൈരാശ്യത്തിൽ അമരുകയും ചെയ്യുന്ന മനുഷ്യരാശിയെ എക്കാലവും ഓർമ്മിപ്പിക്കുന്ന ചിന്തകൻ. സമാശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളം.
– മാർകസ് ഒറേലിയസിനെക്കുറിച്ച് മാത്യു ആർനോൾഡ്
ജ്ഞാനവും പ്രായോഗികമൂല്യവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള അഗാധമായ ധാരണയും നിറഞ്ഞ ആത്മീയരചനകൾ. ലോകജീവിതം മുതൽ പ്രതിബന്ധങ്ങളെ വിജയപ്രദമായി നേരിടുന്നതും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതും വരെയുള്ള സകല വിഷയങ്ങളിലുമുള്ള മാർകസിന്റെ ഉൾക്കാഴ്ചയും ഉപദേശവും രചനയിലെ ആർജ്ജവവും എല്ലാ വിഭാഗമാളുകളെയും ആകർഷിക്കുന്നു.
എന്നും പ്രസക്തമായ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുന്ന വിശ്വപ്രസിദ്ധമായ ക്ലാസിക് ഗ്രന്ഥത്തിന്റെ പരിഭാഷ.Write a review on this book!. Write Your Review about ധ്യാനങ്ങൾ Other InformationThis book has been viewed by users 884 times