Book Name in English : Digital Nilavile Analog Ratrikal
അച്ചടിയും മുദ്രണകലയും വികസിക്കുകയും ഇൻ്റർനെറ്റ്മാദ്ധ്യമങ്ങൾ വ്യാപകമാവുകയും ചെയ്‌തതോടെ ഫോട്ടോഗ്രഫിക് കലയുടെ വൈവിദ്ധ്യസമൃദ്ധമായ ആവിഷ്‌കാരരീതികളുമായി പരിചയപ്പെടുക ഇന്ന് അനായാസമാണ്. എന്നിട്ടും, അതിൻ്റെ സൗന്ദര്യശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയും അറിഞ്ഞാസ്വദിക്കാനും അപഗ്രഥിക്കാനും മലയാളത്തിലെ കലാനിരൂപണശാല ഇനിയും മുതിർന്നിട്ടില്ലെന്നത് അവിശ്വസനീയമാണ്. ഫോട്ടോഗ്രഫിയുടെ സൈദ്ധാന്തിക സൗന്ദര്യശാസ്ത്ര തലങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച വാൾട്ടർ ബെഞ്ചമിനെയും, സൂസൻ സൊണ്ടാഗിനെയും, ജോൺ ബെർജറെയും, റൊളാണ് ബാർഥിനെയും പോലുള്ള വലിയ കലാചിന്തകരെ പരിചയിക്കാനിടയായ മലയാള നിരൂപകർ പോലും ഫോട്ടോഗ്രഫിക് കലയെസ്സംബന്ധിച്ച് പുലർത്തുന്ന നിസ്സംഗത എന്നെ അത്ഭുതപ്പെടുത്തുന്നു.
ഈ സാഹചര്യത്തിലാണ്, നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫിക് കലയിൽ വലിയ പരീക്ഷണങ്ങൾ നടത്തുന്ന ഒരു മലയാളി ഫോട്ടോഗ്രാഫർ അയാളുടെ കലയയും ജീവിതത്തെയും കലാദർശനത്തെയും അതിസരളമായി രേഖപ്പെടുത്തുന്ന മലയാളത്തിലെ ഈ ആദ്യ പുസ്തകം പുറത്തുവരുന്നത്. നിഴലും വെളിച്ചവും കൊണ്ട് മൗലികമായ ഒരു ദൃശ്യഭാഷ സൃഷ്ടിച്ച അബ്ദുൽ കലാം ആസാദ് എന്ന നിശ്ചലഛായാഗ്രാഹകൻ്റെ കറുപ്പിലും വെളുപ്പിലുമുള്ള ആത്മച്ഛായയാണിത്.
..CO
ആത്മകഥയും ഫോട്ടോഗ്രാഫി എന്ന കലയും അഭേദ്യമായ നിലയിൽ നിഴലും നിലാവും പോലെ കെട്ടിപ്പിണയുന്ന പുസ്‌തകമാണ് അബ്ദുൽ കലാം ആസാദിൻ്റെ ആരോപാഖ്യാനമായ ’ഡിജിറ്റൽ നിലാവിലെ അനലോഗ് രാത്രികൾ.
’അഗ്ഫാ ക്ലിക്ക് 3’ എന്ന കാമറയിൽ നിന്ന് തുടങ്ങി ഫോട്ടോഗ്രാഫിയുടെ ഡിജിറ്റൽ നാളുകൾ വരെ എത്തി നിൽക്കുന്നു ഫോട്ടോഗ്രാഫുകളാൽ സമ്പുഷ്ഠമായ ഈ ക്യതി കലയുടെ മാധ്യമം തന്നെ ജീവിതമായി മാറുന്ന ഒരു കൃതി കൂടിയാണ് ഇത്.Write a review on this book!. Write Your Review about ഡിജിറ്റൽ നിലാവിലെ അനലോഗ് രാത്രികൾ Other InformationThis book has been viewed by users 20 times