Book Name in English : Ekalavyan
ഗുരുഭക്തിയാല്‍ പെരുവിരല്‍ ദക്ഷിണയായി സമര്‍പ്പിച്ച ഏകലവ്യന്‍റെ കഥ മനുഷ്യമനസ്സിനെ എക്കാലവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഗുരുവിന്‍റെ കുടിലതയുടെയും നിഷാദന്‍റെ നിസ്സഹായതയുടെയും കേട്ടറിഞ്ഞ കഥകള്‍ക്കും അപ്പുറം പോയി ആ പാരസ്പര്യത്തിന്‍റെ വേരാഴങ്ങളില്‍ സര്‍ഗ്ഗഭാവന നടത്തുന്ന ഒരു ആത്മാന്വേഷണമാണ് ഈ കവിത. തോല്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ പരിമിതികളില്‍ തളരുന്നില്ല. അവര്‍ പൊരുതിക്കൊണ്ടേയിരിക്കുന്നു, ഏകലവ്യനെപ്പോലെ. അദൃശ്യമായ ഗുരുസാമീപ്യം കൃപാവരം മാത്രം. മുറിഞ്ഞ പെരുവിരല്‍ പുതിയ പാഠത്തിലേക്ക് തുറക്കുന്ന ഒരു പുതുവഴി മാത്രം.Write a review on this book!. Write Your Review about ഏകലവ്യന്‍ Other InformationThis book has been viewed by users 296 times