Book Name in English : Ekathara
തനിക്കു ചുറ്റും നൃത്തം ചെയ്യുന്ന പ്രകൃതിയിൽ നിന്ന് ഓരോ കഥയും ഗീതയിൽ വാർന്നു വീഴുന്നു. കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികൾ ഉള്ളിൽ കൂടുകെട്ടി താമസമുറപ്പിക്കുന്നു . പിന്നീടവ വിരിഞ്ഞു ചിറകുവിടർത്തി വാനിലേക്ക് പറന്നുപോകുകയാണ്. കഥാകാരി കാഴ്ചക്കാരിയായി നോക്കിനിൽക്കുന്നതേയുള്ളു. സംഭവങ്ങളും പ്രതീതികളും അത്ഭുതത്തോടെ പലപ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ ആവിഷ്ക്കാരമാണ് ഓരോ കഥയും.
മനുഷ്യാനുഭവങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നൊരു വ്യസനം ഉള്ളിൽ നിറയുമ്പോഴാണ് ആ കഥകൾ പിറവിയെടുക്കുക. നീലരാജി, നടുമുറ്റം എന്നീ കഥാപുസ്തകങ്ങൾക്കും പരിണതി എന്ന കന്നി നോവലിനും ശേഷം ശില്പസൗന്ദര്യം തികഞ്ഞൊരു കസവുടയാടയാണ് ‘ഏകതാര’യിലൂടെ ഗീത നെയ്തെടുത്തിരിക്കുന്നത്.Write a review on this book!. Write Your Review about ഏകതാര Other InformationThis book has been viewed by users 12 times