Book Name in English : Ela Njarambile Himakanangal
എത്ര നനഞ്ഞു കുതിർന്നാലും പനിച്ചുപൊള്ളാതെ മഴയുടെ ഹൃദയതാളങ്ങളെ പ്രണയിക്കുമ്പോൾ മഴമേഘങ്ങൾ ഈ കവിതകളിൽ പെയ്‌തുതോരുന്നില്ല! കാലത്തിനൊപ്പം കവിത സഞ്ചരിക്കുമ്പോൾ കണ്ണുകളിൽ കലങ്ങി മറിഞ്ഞവയും, കാതുകളെ തുളച്ചിറങ്ങിയവയും, ഹൃദയത്തെ നുറുക്കിയവയും മരിച്ചുവീഴുന്ന നിശ്ശബ്ദതകളിൽ പൊന്തിയ നേർത്ത തേങ്ങലുകളും, ആർത്തനാദങ്ങളും, പ്രണയത്തിന്റെ ശവക്കല്ലറകളിലെ വാടാത്ത പൂവുകളും രക്തക്കറകളും ഒന്നും മായ്ച്ചെഴുതാനാവില്ല! അറുപത് കവിതകളടങ്ങിയ ഈ പുസ്‌തകത്തിൽ മണ്ണും, പെണ്ണും, പൂക്കളും, കിളികളും ശലഭങ്ങളും, മഞ്ഞും, മഴയും, വെയിലും, കാറ്റുമൊക്കെ നിങ്ങളോട് സംവദിക്കുന്നു. ഒപ്പം ജീവിതവും, മരണവും, കൊല്ലും, കൊലയും, അതിജീവനവും വരച്ചെഴുതുന്നു... പല പല അനുഭവങ്ങളുടെ വഴികളിലൂടെ ചില പച്ചയായ സത്യങ്ങളെ.Write a review on this book!. Write Your Review about ഇലഞരമ്പിലെ ഹിമകണങ്ങൾ Other InformationThis book has been viewed by users 4 times