Book Name in English : Ente Kayal Kalalayam
നാട്ടോർമ്മകളുടെയും വീട്ടുമണങ്ങളുടെയും സമ്മിശ്രഗന്ധങ്ങൾ നമ്മളിലേക്ക് തിരികെ വരുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇവ. ഒന്നാംനോട്ടത്തിൽ നമ്മൾ കാണുന്ന ബാഹ്യമായ ദൃശ്യങ്ങൾ ജീവിതത്തെ പരിമിതമായി മാത്രമേ വരയ്ക്കുന്നുള്ളൂ. രണ്ടാമതും മൂന്നാമതും അതേ കാഴ്‌ചകളെ നമ്മുടെ മനസ്സും ജ്ഞാനേന്ദ്രിയവും വികസിപ്പിക്കുമ്പോൾ, സമൃദ്ധമായ ഓർമ്മകളുടെ ഗ്രാമസ്ഥലികളിലേക്ക് നമ്മൾ എടുത്തറിയപ്പെട്ടേക്കാം.
സമരമരം
ദേവസ്വം ബോർഡ് കോളജിൻ്റെ ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനിൽക്കുന്ന വിപ്ലവസ്‌തംഭമാണ് ഈ സമരമരം ഇതിൻ്റെ ചുവട്ടിൽനിന്നാണ് ഈ കോളേജിലെ രാഷ്ട്രീയ തീരുമാനങ്ങൾ പലതും ഉണ്ടായിട്ടുള്ളത്.
കോശി അച്ചായൻ
ഇന്നും കരമാർഗ്ഗം ഗതാഗതസൗകര്യം ബുദ്ധിമുട്ടായിട്ടുള്ള പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ ഗ്രാമദേശങ്ങളിൽ നിന്നും നമ്മുടെ കോളേജിലേക്ക് പഠനത്തിനു വരുന്ന കുട്ടികളെ കടത്തുമാർഗ്ഗത്തിൽ കോളേജിൽ എത്തിച്ചും തിരികെക്കൊണ്ടുപോയും ജോലി ചെയ്തിരുന്ന നിസ്വാർത്ഥ സേവകനായ പ്രിയപ്പെട്ട കടത്തുകാരൻ കോശി അച്ചായൻ.
സൗഹൃദത്തിന്റെ ദൈവസ്‌പർശം, മാനവികതയുടെ ഹൃദയസ്പർശം നമ്മുടെ കലാലയത്തിലെ 3 സഹപാഠികളുടെ ചിത്രമാണിത്. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയായിരുന്ന അലിഫ് മുഹമ്മദിനെ തോളിലേറ്റി ക്ലാസിലേക്ക് എടുത്തുകൊണ്ടുപോകുന്ന സഹപാഠികളായ ആര്യയും അർച്ചനയും. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആയിരങ്ങൾ കാണുകയും, പ്രതിസന്ധികളിൽ താങ്ങാവുന്ന സൗഹൃദത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
ഈ കലാലയത്തിൻ്റെ സാംസ്‌കാരിക -വൈജ്ഞാനിക തീർത്ഥങ്ങളിൽ ആവോളം മുങ്ങിക്കുളിച്ച നമ്മളൊക്കെ എത്ര ഭാഗ്യമുള്ളവരാണ്!Write a review on this book!. Write Your Review about എന്റെ കായല്‍ കലാലയം Other InformationThis book has been viewed by users 118 times