Book Name in English : Ente Rakthabandhangal
പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്‍റെ പ്രാധാന്യവും ഇന്ന് എല്ലാവര്‍ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്‍ ഈ ജീവന്‍ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, രക്തദാനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയ കര്‍മ്മശ്രേഷ്ഠന്മാരായ നിസ്വാര്‍ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രാരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചും ശാസ്ത്രാവബോധത്തിലൂന്നിയ തിരിച്ചറിവുകളെക്കുറിച്ചും പറഞ്ഞുതരുന്നു.Write a review on this book!. Write Your Review about എന്‍റെ രക്തബന്ധങ്ങള്‍ Other InformationThis book has been viewed by users 347 times