Book Name in English : Ezhuthinte Vyomayanangal
ഏറെ ആകർഷിച്ച ചില സാഹിത്യ സൃഷ്ടികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അവയുടെ എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും ചേർത്തുള്ള പുസ്‌തകമാണിത്. ഒരെഴുത്തുകാരൻ മറ്റ് എഴുത്തുകാരുടെ രചനകളെ എങ്ങനെ നോക്കിക്കാണുന്നു, ആ നോട്ടത്തെ ഗ്രന്ഥകർത്താവ് എങ്ങനെ തിരികെ കാണുന്നു എന്നൊക്കെ അറിയാനുള്ള സാധ്യത ഈ പുസ്‌തകം ഉള്ളിൽ സൂക്ഷിക്കുന്നു. ഒരു എഴുത്താളുടെ ഒരു ക്യതിയെ കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങി ആ ആളുമായുള്ള അഭിമുഖമായി വികസിച്ച് എഴുത്താളിലേക്കും എഴുത്തിലേക്കും നടത്തുന്ന സഞ്ചാരം. ഒരെഴുത്താൾ എങ്ങനെ മറ്റെഴുത്താളുകളെ സ്പർശിക്കുന്നു എന്നറിയുകയുമാകാം. എഴുത്തിനെ എഴുത്തു കൊണ്ട് ആലിംഗനം ചെയ്യുന്ന ഈ എഴുത്ത്, എഴുത്തിനെ സ്‌നേ ഹിക്കുന്ന എല്ലാവരെയും രസിപ്പിക്കുമെന്നു കരുതുന്നു. ഭാവനയുടെ ആകാശങ്ങളിലൂടെ സഞ്ചരിക്കാൻ ഓരോരുത്തരെയും ക്ഷണി ക്കുക കൂടിയാണ്.
രവിവർമ തമ്പുരാൻ / ആമുഖത്തിൽWrite a review on this book!. Write Your Review about എഴുത്തിന്റെ വ്യോമയാനങ്ങൾ Other InformationThis book has been viewed by users 4 times