Book Name in English : Ezhuthuppa
സമകാലിക മലയാളകവിതയിൽ പൊതുവെ കണ്ടുവരുന്ന പ്രകൃതിയിൽനിന്നും വിഭിന്നമായൊരു പ്രകൃതിസാന്നിദ്ധ്യമാണ് അക്ബറിൻറെ കവിതകളിൽ ഉള്ളത്. ’കിളികൾക്കൊപ്പം പാറി നടന്നും വെയിൽ വാരിയെറിഞ്ഞും’ അത് വിഭിന്ന മായൊരു ഭാഷയും ഭാവുകത്വവും മുമ്പോട്ടു വെക്കുന്നു. തട്ടമിടാതെ ’കടൽത്തീരത്തിരുന്ന് അക്കരെയുള്ള ലോകങ്ങൾ കാണുന്നു.
എം. ആർ. രേണുകുമാർ
നവീന ബിംബങ്ങൾക്കൊണ്ട് നാളിതുവരെയുള്ള ചമൽക്കാരകല്പനകളെ തിരസ്കരിക്കരിക്കുന്നതും ആഖ്യാന-ഭാവപരമായി കവിത പുലർത്തുന്ന മൗലികതയാണ്. ആകാശത്തുണങ്ങാനിട്ട മിസറുകളായി മേഘങ്ങളെയും ഏകാന്തതയെടുത്ത് ഇട്ടാനടിച്ച് എതിർ പോസ്റ്റിൽ ഗോളാക്കി മാറ്റുന്ന ഗോളിയെയും അവതരിപ്പിച്ചു കൊണ്ട് കവിതകളിലൂടെ അക്‌ബർ സ്ഥാപിത ബിംബാവലികളെ തിരസ്കരിക്കുകയാണ്Write a review on this book!. Write Your Review about എഴുത്തുപ്പ Other InformationThis book has been viewed by users 18 times