Image of Book ഫാരെൻഹൈറ്റ് 451
  • Thumbnail image of Book ഫാരെൻഹൈറ്റ് 451
  • back image of ഫാരെൻഹൈറ്റ് 451

ഫാരെൻഹൈറ്റ് 451

Publisher :VC Books
ISBN : 9788195319367
Language :Malayalam
Edition : 2022
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Fahrenheit 451

1952​​ ൽ പ്രസിദ്ധീകൃതമായ പ്രവചനാൽമക നോവൽ. സെൻസർഷിപ്പിനെതിരായ ധീരമായ നിലപാടിലൂടെ ശ്രദ്ധേയമായി. സാഹിത്യം വ്യക്തിക്കും സംസ്കാരത്തിനും എത്രമേൽ പ്രധാനമെന്ന് അടിവരയിട്ടു. അമേരിക്കൻ എഴുത്തുകാരൻ റേ ബ്രാഡ്ബറിയുടെ രചനകളിൽ പ്രഖ്യാതമെന്ന് വിലയിരുത്തപ്പെടുന്നു.
വിദൂര ഭാവിയിൽ വ്യക്തമല്ലാത്ത ഒരു സ്ഥലരാശിയിൽ അരങ്ങേറുന്ന കഥ. നായകൻ പുസ്തങ്ങൾ കാത്തുവയ്ക്കുന്ന വീടുകൾ ചുട്ടെരിക്കാൻ നിയോഗിക്കപ്പെട്ട അഗ്നി ഭടൻ ഗൈ മൊൺ ടാഗ് .
അന്നൊരു നാൾ ജോലി കഴിഞ്ഞ് മടങ്ങുന്ന മൊൺ ടാഗ് അയാൾ സന്തുഷ്ടനാണോയെന്ന അയൽക്കാരി ക്ലാരിസ് എന്ന പെൺകുട്ടിയുടെ ചോദ്യം നേരിടുന്നു. വീട്ടിലെത്തിയ അയാൾ ഭാര്യ മിൽ ഡ്രെഡ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കാണുന്നു. അയാളുടെ സഹായാഭ്യർത്ഥന സ്വീകരിച്ചെത്തിയ രണ്ടു പേർ അവളെ രക്ഷിക്കുന്നു..
പിറ്റേന്നു പുലർച്ചെ ഒന്നും സംഭവിക്കാത്തതു പോലെ സ്വീകരണമുറിയുടെ മുന്നു ഭി ത്തികളിലുമുള്ള ടെലിവിഷൻ പരിപാടികൾ കണ്ടു കൊണ്ടിരിക്കുന്ന മിൽ ഡ്രെ ഡിനെ മൊൺ ടാഗ് കാണുന്നു. സദാ പ്രസന്നയായ സ്നേഹ പ്രകൃതിയായ ക്ലാരിസുമായി സംസാരിക്കുന്നത് മൊൺടാഗിന്റെ പതിവാകുന്നു. ഒടുവിൽ ഒരിക്കൽ പതിവായി അവൾ അയാളെ കാത്തു നിൽക്കുന്ന ഇടത്തിൽ അവൾ എത്തിയില്ല. ഒരു കാറപകടത്തിൽ അവൾ മരിച്ചെന്ന് അയാൾ അറിയുന്നു. ഒരു വൃദ്ധയുടെ വീട് ചുട്ടെരിക്കാൻ നിയോഗിതനായ മൊൺ ടാഗ് സ്വയമറിയാതെയെന്നോണം അവരുടെ ബൈബിൾ എടുത്ത് ഒളിച്ചു വയ്ക്കുന്നു.
അക്ഷരങ്ങളുടെ ചിതയിൽ വുദ്ധയും ആത്‌മാഹുതി ചെയ്യുന്നു.
തന്റെ നിയോഗത്തിൽ മൊൺ ടാഗ് സന്ദേഹിയാകുന്നു.
അടുത്ത ദിവസം അയാൾ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നു.
അഗ്നിഭടന്റെ ജോലി അത്യന്തം പ്രധാനമെന്ന് ബോധ്യപ്പെടുത്താൻ അഗ്നി സേനയുടെ തലവൻ ക്യാപ്റ്റൻ ബ്രീറ്റി , മൊൺ ടാഗിന്റെ വീട്ടിലെത്തുന്നു. ടെലിവിഷന്റെ വരവോടെ ആളുകൾക്ക് പുസ്തകങ്ങളിൽ താൽപര്യം നഷ്ടപ്പെട്ടതായി അയാൾ വിശദീകരിക്കുന്നു.
പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ നിക്ഷിപ്ത താൽപര്യക്കാരുടെ എതിർപ്പ് വിളിച്ചു വരുത്തിയിരിക്കുന്നു. അതിനാൽ സെൻസർഷിപ്പ് അനിവാര്യമായിരിക്കുന്നു.
മാത്രവുമല്ല പുസ്തകങ്ങളും പഠനവും അസമത്വവും അസന്തുഷ്ടിയും സൃഷ്ടിക്കുന്നു. അതിനാൽ അവ നിരോധിക്കണം. താൻ പുസ്തകങ്ങൾ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ബീറ്റി പോയതിനു ശേഷം മൊൺ ടാഗ് ഭാര്യയോടു പറയുന്നു. അവർ വായന തുടങ്ങുന്നു.
പുസ്തകങ്ങൾ പക്ഷേ തനിക്കത്ര വഴങ്ങുന്നില്ലെന്ന് മൊൺ ടാഗിന് മനസിലാകുന്നു. മിൽ ഡ്രെ ഡാവട്ടെ ടെലിവിഷനിലേയ്ക്ക് മടങ്ങിപ്പോകുന്നു. വിരമിച്ച ഇംഗ്ലീഷ് അധ്യാപകൻ ഫേബറിനെ മൊൺ ടാഗിന് ഓർമ്മ വരുന്നു. പുസ്തകങ്ങളെ അറിയാൻ പഠിപ്പിക്കണമെന്ന് അയാൾ ഫേബറിനോട് അഭ്യർത്ഥിക്കുന്നു. ഫേബർ സമ്മതിക്കുന്നു.
വീട്ടിലെത്തിയ മൊൺ ടാഗ് മിൽ ഡ്രെ ഡിനൊപ്പം ടി വി കാണുന്ന രണ്ട് സുഹൃത്തുക്കളെ കാണുന്നു. അയാൾ അവരെ ഒരു കവിത വായിച്ചു കേൾപ്പിക്കുന്നു. അവരിലൊരാൾ കരയുന്നു. ക്ഷുഭിതയായ മറ്റേയാൾ ഇതിനാലാണ് പുസ്തകങ്ങൾ നിരോധിക്കുന്നതെന്ന് അട്ടഹസിക്കുന്നു.
അടുത്ത ദിവസം മൊൺ ടാഗിനും സഹപ്രവർത്തകർക്കും ഒരു വീടെരിക്കാൻ വിളിയെത്തുന്നു. അത് മൊൺ ടാഗിന്റെ വീടു തന്നെയായിരുന്നു. ഭർത്താവ് വീട്ടിൽ പുസ്തകങ്ങൾ ഒളിപ്പിച്ചിട്ടുള്ള വിവരം അധികൃതരെ അറിയിച്ച മിൽ ഡ്രെസ് വീടു വിടുന്നു.
ക്യാപ്റ്റന്റെ ഉത്തര വനുസരിച്ച് മൊൺ ടാഗ് തന്റെ വീട് ചുട്ടെരിക്കുന്നു. പിന്നെ ക്യാപ്റ്റൻ ബീറ്റിയെയും . ഫേബറുടെ വീട്ടിലെത്തുന്ന മൊൺ ടാഗിനോട് തീവണ്ടിയിൽ ഗ്രാമത്തിലേയ്ക്ക് രക്ഷപെടാൻ അയാൾ ഉപദേശിക്കുന്നു.
വേട്ടയാടുന്നവരിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടെ ഒരു തീക്കുണ്ഡത്തിനു ചുറ്റും ഒരു കൂട്ടം ആൾക്കാരെ മൊൺ ടാഗ് കണ്ടുമുട്ടുന്നു. അറിവിൽ സമൂഹത്തെ പുതുക്കിപ്പണിയാമെന്ന പ്രത്യാശയിൽ അവരോരോരുത്തരും ഓരോ പുസ്തകം ഓർമ്മിച്ചെടുക്കുകയാണെന്ന് സംഘത്തലവൻ ഗ്രെയിഞ്ചർ അയാളോട് പറഞ്ഞു. ശേഷം ബോംബ് സ്‌ഫോടനങ്ങളിൽ നഗരം നശിക്കുന്നത് അവർ കാണുന്നു. പുതിയ സംസ്കാരം കെട്ടിപ്പടുക്കാൻ അവർ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു.
സാഹിത്യത്തിന്റെയും വിമർശനബുദ്ധിയുടെയും അനിവാര്യതയെക്കുറിച്ചും സെൻസർഷിപ്പിന്റെയും അടിമത്ത മനോഭാവത്തിന്റെയും അപകടത്തെക്കുറിച്ചും ഫാരെൻഹൈറ്റ് 451 മുന്നോട്ടുവച്ച നിരീക്ഷണങ്ങൾ ഇന്ന് ഏറെ പ്രസക്‌തമായിരിക്കുന്നു.
നോവലിനെ അധികരിച്ച് ഫ്രാൻസിസ് ട്രൂ ഫോ സംവിധാനം ചെയ്ത് 1966 ൽ പുറത്തിറങ്ങിയ ചിത്രം ക്ലാസിക്കായി കരുതപ്പെടുന്നു. 1982 ബിബിസി റേഡിയോ ഫാരെൻഹൈറ്റ് 451 നാടകരൂപത്തിൽ അവതരിപ്പിച്ചു. 1979 ൽ ബ്രാഡ് ബറാ നോവലിന്റെ നാടകരൂപം പ്രസിദ്ധപ്പെടുത്തി.
1984 ൽ അതിന്റെ ഇന്ററാക്ടീവ് ഫിക്ഷൻ കംപ്യൂട്ടർ ഗെയിം വിപണിയിലെത്തി.
2018 ൽ നോവലിനെ അടിസ്ഥാനമാക്കി എച്ച് ബി ഒ ടെലിവിഷൻ ഫിലിം നിർമ്മിച്ചു.
Write a review on this book!.
Write Your Review about ഫാരെൻഹൈറ്റ് 451
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 816 times

Customers who bought this book also purchased
Cover Image of Book പൊനം
Rs 330.00  Rs 304.00