Image of Book ഗാന്ധിപ്പുസ്തകങ്ങള്‍
  • Thumbnail image of Book ഗാന്ധിപ്പുസ്തകങ്ങള്‍

ഗാന്ധിപ്പുസ്തകങ്ങള്‍

Language :Malayalam
Edition : 2013
Page(s) : 1500
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,250.00
Rs 1,125.00

Book Name in English : Gandhipusthakangal

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിയുടെ ജീവിതവും ദര്ശനവും ആഴത്തിലറിയാന് ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള് എന്റെ സത്യാന്വേഷണ പരീക്ഷകള് മഹാത്മാഗാന്ധിഇങ്ങനെയൊരു മനുഷ്യന് ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആല്ബര്ട്ട് ഐന്സ്റ്റീന് വിശേഷിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ മലയാളപരിഭാഷ . ഗാന്ധിജിയുടെ ആത്മകഥയുടെ മലയാളത്തില് ആദ്യത്തെ പരിഭാഷ കൂടിയാണിത് . ഓരോ ഭാരതീയനും നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം . കൈയുംകണക്കുമില്ലാത്തത്ര, എഴുതിക്കൂട്ടുകയും പറഞ്ഞുനടക്കുകയും ചെയ്ത അപൂര്വമഹത്ത്വമാര്ന്ന ആശയസംവേദകനാണ് ഗാന്ധിജി . ഗാന്ധിജിയുടെ രചനകള്ക്കിടയില് ഏറ്റവും മികവാര്ന്നതും വലുതും ഏതാണെന്നു ചോദിച്ചാല് ഉത്തരം ഒന്നേയുള്ളൂ- ഗാന്ധിജിയുടെ ആത്മകഥ . ഗുജറാത്തിഭാഷയില് സത്യ കേ ഗോഥ് എന്നാണ് സ്വന്തം ജീവചരിത്രത്തിന് ഗാന്ധിജി കൊടുത്ത പേര് . ഇംഗ്ളീഷില് ’ഓട്ടോബയോഗ്രഫി’ എന്ന് എടുത്തുപറഞ്ഞിരിക്കുന്നു . അതിന്റെ വിശദീകരണമായിട്ടാണ് ’എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ’ എന്ന ഉപസംജ്ഞ നല്കിക്കാണുന്നത് . മഹാത്മാവിന്റെ ആത്മകഥ നേരത്തേ ഗുജറാത്തിയിലും ഇംഗ്ളീഷിലും വന്നിട്ടുണ്ടെങ്കിലും മലയാളത്തില് അത് എത്തുവാന് 1955 വരെ നാം കാത്തിരിക്കേണ്ടിവന്നു . ഹിന്ദ് സ്വരാജ് തുടങ്ങി ചുരുക്കം കൃതികള് ഇതിനുമുമ്പ് ലഭ്യമായിരുന്നെങ്കിലും ഗാന്ധിജിയിലേക്ക് കേരളീയരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വളരെ സഹായിച്ചത് കെ . മാധവനാര് തര്ജമ ചെയ്ത് ’മാതൃഭൂമി’ പ്രസിദ്ധീകരിച്ച എന്റെ സത്യാന്വേഷണപരീക്ഷകള് എന്ന വിവര്ത്തനമാണ് . - അവതാരികയില് സുകുമാര് അഴീക്കോട്പരിഭാഷ:കെ . മാധവനാര്അവതാരിക: സുകുമാര് അഴീക്കോട്200 രൂപ . ആരോഗ്യദര്ശനംമഹാത്മാഗാന്ധിവായു, ജലം, വ്യായാമം, ആഹാരക്രമം, ലൈംഗികത, ഗര്ഭാവസ്ഥ, ശിശുപരിപാലനം തുടങ്ങിയവയെക്കുറിച്ച് ഗാന്ധിജിയുടെ മൗലികചിന്തകളും ബോധനങ്ങളും; ഒപ്പം അദ്ദേഹം നിര്ദ്ദേശിക്കുന്ന ലളിതമായ ചില ചികിത്സാപദ്ധതികളും . മൂന്നാം പതിപ്പ് . 75 രൂപ . വിദ്യാഭ്യാസംമഹാത്മാഗാന്ധിമഹാത്മഗാന്ധിയുടെ കൃതികളില് നിന്ന് തിരഞ്ഞെടുത്തൊരുക്കിയ ഈ കുറിപ്പുകള് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗാന്ധിയന് ദര്ശനം ലളിതമായി ഗ്രഹിക്കാന് സഹായിക്കുന്നു . വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള് മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തും പ്രസക്തമായ ഗാന്ധിയന് ചിന്തകള് . പരിഭാഷ: ഒ . എം . അനുജന്250 രൂപഗാന്ധിപാദങ്ങളില്ഡോ . രാജേന്ദ്രപ്രസാദ്മഹാത്മാഗാന്ധിയുടെ ഐതിഹാസികജീവിതത്തെയും ദര്ശനങ്ങളെയും സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്തുന്ന ഡോ . രാജേന്ദ്രപ്രസാദിന്റെ ശ്രദ്ധേയരചന . രണ്ടാം പതിപ്പ്300 രൂപ . ഗാന്ധിയുടെ ജീവിതദര്ശനംകെ . അരവിന്ദാക്ഷന് ഗാന്ധി ചിന്തകള് ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത് . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയമാണ് ഗാന്ധിജി ഉയര്ത്തിയ മാനവദര്ശനം . സഹനവും ത്യാഗവുമായിരുന്നു ആ ദര്ശനത്തിന്റെ ഭാഷ . പ്രശസ്ത ഗാന്ധിയന് പണ്ഡിതനായ കെ . അരവിന്ദാക്ഷന് രചിച്ച ഗാന്ധിജിയുടെ ജീവിതദര്ശനം ഗാന്ധിദര്ശനത്തെക്കുറിച്ചുള്ള ഏഴ് ആധികാരിക ലേഖനങ്ങളുടെ സമാഹാരം . എം . ടി . വാസുദേവന് നായരുടെ മുഖമൊഴിയുമുണ്ട് . 125 രൂപ . പത്രപ്രവര്ത്തകനായ ഗാന്ധിജിഎബി . പി . ജോയിമാധ്യമരംഗത്തെ വിദ്യാര്ഥികള്ക്കൊരു മാര്ഗരേഖ . ’മണ്മറഞ്ഞ മഹാരഥന്മാരായ പത്രപ്രവര്ത്തകരുടെ നിരയില് ഗാന്ധിജിക്കും സ്ഥാനമുണ്ട് . ഇന്ത്യന് ഒപീനിയന് , നവജീവന് , യങ് ഇന്ത്യ, ഹരിജന് എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകള് . ജീവിതത്തില് അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രദാനം ചെയ്ത മാധ്യമമൂല്യങ്ങള് ഇന്നും പ്രസക്തം . ആധുനിക മാധ്യമപഠനങ്ങളുടെ വെളിച്ചത്തില് ഗാന്ധിജിയുടെ പത്രപ്രവര്ത്തനപരീക്ഷണങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥമാണിത് . ’- ഡോ . സൊബാസ്റ്റിയന് പോള്75 രൂപ . ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്ക്ക്കെ . രാധാകൃഷ്ണന്രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്ക്കായി . ലളിതമായ ഭാഷയില് അവതരിപ്പിക്കപ്പെടുന്ന ഈ പുസ്തകം കുട്ടികളെ ഇരുത്തിവായിപ്പിക്കുക തന്നെ ചെയ്യും . 100 രൂപഗാന്ധിമാര്ഗ്ഗംആചാര്യ കൃപാലിനിമഹാത്മാഗാന്ധിയുടെ കര്മമാര്ഗത്തെക്കുറിച്ചും ആശയസംഹിതകളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളുടെ സമാഹാരം . പരിഭാഷ: മുട്ടുങ്ങല് കുമാരന്മൂന്നാം പതിപ്പ് 125 രൂപ .
Write a review on this book!.
Write Your Review about ഗാന്ധിപ്പുസ്തകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1258 times