Book Name in English : Geethakangal
1946ല്‍ തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ജനനം. ഘടനാവാദാനന്തര സൗന്ദര്യമീമാംസയില്‍ ഡോക്ടര്‍ ബിരുദം. 25 വര്‍ഷത്തെ കോളേജധ്യാപനത്തിനുശേഷം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ദൈ്വമാസികയുടെ പത്രാധിപരായി. പിന്നീട് അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖനസമാഹാരങ്ങള്‍. ശക്തന്‍തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പല ലോകം പല കാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍. ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തന സമാഹാരങ്ങള്‍ തുടങ്ങി അമ്പത്തഞ്ച് കൃതികള്‍. ഇംഗ്ലീഷില്‍ കിറശമി ഘശലേൃമൗേൃല ജീശെശേീി െമിറ ജൃീുീശെശേീി,െ അൗവേീൃ െഠലഃെേ കൗൈല െഎന്നിങ്ങനെ രണ്ട് ലേഖനസമാഹാരങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍. സ്വന്തം കവിതകളുടെ പരിഭാഷാസമാഹാരങ്ങള്‍ ഇംഗ്ലീഷ് (4), ഹിന്ദി (5), തമിഴ് (4), തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി, ആസ്സാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കേരളസമാജം അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ സമ്മാനം, പി.കുഞ്ഞിരാമന്‍നായര്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാപരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാ പുരസ്‌കാരം, മണിപ്പൂര്‍ നഹ്‌റോള്‍ പ്രേമീ സമിതി ഭറൈറ്റര്‍ ഓഫ് ദി ഇയര്‍’ തുടങ്ങി ഒട്ടേറെ ബഹുമതികള്‍. വിലാസം: 7സി, നീതി അപ്പാര്‍ട്ടുമെന്റ്, ഐ.പി. എക്സ്റ്റന്‍ഷന്‍, ഡല്‍ഹി 110092.Write a review on this book!. Write Your Review about ഗീതകങ്ങള്‍ Other InformationThis book has been viewed by users 779 times