Book Name in English : Hinduthwa India
ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു. അക്കാദമികവും ഭാഷാപരവുമായ മൗലിക കാഴ്‌ചാകോണുകളിലൂടെ ഹിന്ദുത്വത്തിന്റെയും ജാതിബ്രാഹ്മണ്യത്തിൻ്റെയും അടിത്തറയെ, ആധികാരിക സംസ്‌കൃത പണ്ഡിതൻ കൂടിയായ ശ്യാംകുമാർ സ്രോതസ്സുകളിൽ ചെന്ന് പുനഃപരിശോധിക്കുന്നു. ജാതിബ്രാഹ്മണ്യ ബോധങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്ന പഠനാർഹവും സമകാലികവുമായ പുസ്‌തകം. വായിച്ചിരിക്കേണ്ട കൃതി.Write a review on this book!. Write Your Review about ഹിന്ദുത്വ ഇന്ത്യ Other InformationThis book has been viewed by users 860 times