Book Name in English : Ibanez
നമ്മുടെ സാമൂഹ്യ വ്യവസ്ഥിതികളെ വിലയിരു ത്താനും ആകർഷകമായ രീതിയിൽ കഥാതന്തുക്ക ളെ കോർത്തിണക്കാനുമുള്ള ഷാനവാസ് ഖാന്റെ അന്യാദൃശമായ കഴിവ് ഈ കഥകളിൽ ഉടനീളം കാണാം. കഥാന്ത്യത്തിൽ കഥയെ പൂർണ്ണമായി ഉൾക്കൊള്ളാൻ പുനർവായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കുന്നു എന്ന കഥന രീതിയാണ് കഥാ കൃത്തിന്റെ രചനയുടെ ശക്തി. കേരളം, ഗൾഫ് നാടുകൾ, ന്യൂസിലൻഡ് തുടങ്ങിയ സ്വദേശ - വിദേശ ജീവിതങ്ങളിൽ നിന്ന് സ്വാംശീകരിച്ച നേർച്ചിത്രങ്ങളാണ് ഷാനവാസ് ഖാൻ തന്റെ ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പിൻബലം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ’കബർ’ മുതൽ ’ജയിലിലെ ഭാര്യ’ വരെയുള്ള പത്തുകഥകളിൽ അതിൻ്റെ അനുര - ണനങ്ങൾ കാണാം. ആധുനിക കഥാസാഹിത്യത്തിൽ തികഞ്ഞ ശ്രദ്ധനേടാൻ സർവ്വഥാ യോഗ്യനായ ഒരു കഥാകൃത്തിനെ വായ നക്കാർക്ക് പരിചയപ്പെടാൻ ’ഇബാനസ്’ എന്ന ഈ കൃതിയിലൂടെ സാദ്ധ്യമാകുമെന്ന് നിസ്സംശയം പറയാം.Write a review on this book!. Write Your Review about ഇബാനസ് Other InformationThis book has been viewed by users 8 times