Book Name in English : Ibsente Nadakangal: Soulhoogile Virunnagosham, Kadalpporalikal
നാടോടിസംസ്‌കൃതിയുടെ വേരുകളായ ഐതിഹ്യകഥകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് രണ്ടു രചനകളാണ് ഈ സമാഹാരത്തില്‍. നാടന്‍പാട്ടിന്റെ ഇതിവൃത്തത്തെ നാടകയരങ്ങിലേക്കു പരാവര്‍ത്തനം ചെയ്യുകയായിരുന്നു ഇബ്സനിലെ പ്രതിഭ. സോള്‍ഹൂഗിലെ അധികാരിയുടെ വിരുന്നുശാലയിലേക്കാണ് ആദ്യനാടകത്തിന്റെ തിരശ്ശീലയുയരുന്നത്. ദ്വേഷത്തിന്റെ വിഷംകലര്‍ന്ന വീഞ്ഞുചഷകമുയര്‍ത്തി മാനുഷികദൗര്‍ബല്യങ്ങള്‍ക്ക് നിണബലിയര്‍പ്പിക്കുകയാണ് ‘സോള്‍ഹൂഗിലെ വിരുന്നാഘോഷം.’ കടല്‍ക്കൊള്ളക്കാരായ വൈക്കിംഗുകളുടെ വീരപരിവേഷം പശ്ചാത്തലമാകുന്ന രണ്ടാം നാടകം, രക്തപ്പക തകര്‍ത്തുതരിപ്പണമാക്കുന്ന ബന്ധങ്ങളിലേക്കു തുഴയെറിയുന്നു. ഒരു കലഹപ്രിയയുടെ പ്രതികാരദാഹം ഹെല്‍ഗലാന്‍ഡ് ദ്വീപിനുമീതെ കാര്‍മേഘങ്ങള്‍ തീര്‍ത്ത് ദുരന്തമഴയായി പെയ്തിറങ്ങുകയാണ് ‘കടല്‍പ്പോരാളികളില്‍.’Write a review on this book!. Write Your Review about ഇബ്സന്റെ നാടകങ്ങള്‍ - സോള്‍ഹൂഗിലെ വിരുന്നാഘോഷം, കടല്‍പ്പോരാളികള്‍ Other InformationThis book has been viewed by users 1 times