Book Name in English : Idavazhi Kalathunnathu
“ഇടവഴിയിലെ കരിയിലക്കുള്ളിൽ പതിഞ്ഞിരിക്കുന്ന നക്ഷത്രങ്ങളാണ് ശിഹാബ് കരുവാരകുണ്ടിന്റെ കവിതകൾ” –ആലങ്കോട് ലീലാകൃഷ്ണൻ
“ധാർമികതയിലും പരസ്പരസ്നേഹത്തിലും വിശുദ്ധിയിലും നന്മയിലും വേരുറപ്പിച്ച്, കാലത്തിന്റെ കാലുഷ്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന എല്ലുറപ്പുള്ള കവിതകളാണ് ശിഹാബ് കരുവാരകുണ്ടിന്റെ ‘ഇടവഴികൾ കത്തുന്നത്’ എന്ന കാവ്യ സമാഹാരം”
–അബു ഇരിങ്ങാട്ടിരി
“നീതി നിഷേധിക്കപ്പെട്ടവന്റെ മൂർച്ച കൂട്ടിയ വരികളാണ് ശിഹാബ് കരുവാരകുണ്ടിന്റെ കവിതകൾ. ഒപ്പം വിദ്വേഷത്തിന്റെ രസതന്ത്രം പരീക്ഷിക്കപ്പെടുന്ന നമ്മുടെ ഇടവഴികൾ കത്തുന്നത്, നാം അറിയാതെ പോകുന്നുണ്ടോ എന്ന ആകുലതയും പ്രവാസത്തിന്റെ വേദനകളും പ്രണയത്തിന്റെ ഇത്തിരി വെട്ടവുമാണവ”
–ഡോ. വിനീത പിള്ളWrite a review on this book!. Write Your Review about ഇടവഴികൾ കത്തുന്നത് Other InformationThis book has been viewed by users 234 times